
സ്വന്തം ലേഖകൻ: എമിറേറ്റ്സിന് പിന്നാലെ ഫ്ലൈ ദുബായ്യും കേരളത്തിൽനിന്ന് ദുബായ് വഴി ബഹ്റൈനിലേക്ക് സർവിസ് ആരംഭിച്ചു. 100 ദിനാർ മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. അമിത നിരക്ക് നൽകി ബഹ്റൈനിലേക്ക് വരേണ്ട സ്ഥിതിയിലായിരുന്ന യാത്രക്കാർക്ക് ആശ്വാസമാണ് ഇത്.
വെള്ളി, ഞായർ, തിങ്കൾ, ശനി ദിവസങ്ങളിൽ കൊച്ചിയിൽനിന്നും തിങ്കൾ, വെള്ളി, ഞായർ ദിവസങ്ങളിൽ കോഴിക്കോട് നിന്നും ഞായർ, തിങ്കൾ, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്നും ൈഫ്ല ദുബായ് സർവിസ് ബഹ്റൈനിലേക്കുണ്ട്. പുറമേ, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ, ലഖ്നോ എന്നിവിടങ്ങളിൽനിന്നും സർവിസ് ഉണ്ടാകും. ദുബായ്യിൽനിന്ന് കണക്ഷൻ വിമാനത്തിലാണ് യാത്രക്കാരെ ബഹ്റൈനിൽ എത്തിക്കുക.
യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ റിസൽട്ട് കരുതണം. ചൊവ്വാഴ്ച മുതൽ എമിറേറ്റ്സും ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് സർവിസ് ആരംഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല