1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2017

സ്വന്തം ലേഖകന്‍: ജീവിച്ചിരിക്കുന്ന 100 വ്യവസായ ഭീമന്മാരുടെ ഫോബ്‌സ് പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍. ഫോബ്‌സ് മാസിക തയാറാക്കിയ ബിസിനസ് ചിന്തകരുടെ പട്ടികയിലാണ് ആര്‍സെലേര്‍ മിത്തല്‍ ചെയര്‍മാനും സിഇഒയുമായ ലക്ഷ്മി മിത്തല്‍, ടാറ്റ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ, സണ്‍ മൈക്രോസിസ്റ്റംസ് സഹസ്ഥാപകന്‍ വിനോദ് ഖോസ്ല എന്നീ ഇന്ത്യക്കാര്‍ ഇടം നേടിയിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫോബ്‌സിന്റെ ഈ പ്രത്യേക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഫോബ്‌സ് മാസിക പുറത്തിറക്കിയതിന്റെ 100 മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലൊരു പട്ടിക തയ്യറാക്കിയത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, വിര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രാന്‍സന്‍, ബെര്‍ക്‌ഷെയര്‍ ഹാത്ത്എവേ സിഇഒ വാറന്‍ ബഫറ്റ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ന്യൂ കോര്‍പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ റൂപര്‍ട്ട് മര്‍ഡോക്ക് എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച പ്രമുഖര്‍.

സിഎന്‍എന്‍ സ്ഥാപകന്‍ ടെഡ് ടേണര്‍, ടോക്‌ഷോ മാസ്റ്റര്‍ ഓപ്ര വിന്‍ഫ്രി, ഡെല്‍ ടെക്‌നോളജീസ് സ്ഥാപകന്‍ മൈക്കല്‍ ഡെല്‍, സ്‌പേസ് എക്‌സ് സഹസ്ഥാപകന്‍ എലോന്‍ മസ്‌ക്, ഫെയ്‌സ്ബുക് സിഒഒ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് തുടങ്ങിയവരും പട്ടികയിലുണ്ട്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.