1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2023

സ്വന്തം ലേഖകൻ: ഒസിഐ, പിഐഒ കാർഡുള്ള വിദേശ ഇന്ത്യൻ വിദ്യാർഥികൾക്ക് ജെഇഇ മെയിൻ പരീക്ഷയെഴുതാതെ ഐഐടി പ്രവേശനത്തിന് അപേക്ഷിക്കാം. ഇന്ത്യയിൽ പഠനം നടത്തുന്ന ഈ വിഭാഗം വിദ്യാർഥികൾക്കും ഐഐടി പ്രവേശനത്തിനുള്ള അന്തിമ ഘട്ടമായ ജെഇഇ അഡ്വാൻസ്ഡിനു നേരിട്ട് അപേക്ഷിക്കാം.

ഒസിഐ, പിഐഒ കാർഡുള്ളവർ ആദ്യഘട്ട പരീക്ഷയായ ജെഇഇ മെയിനും എഴുതണമെന്നായിരുന്നു കഴിഞ്ഞവർഷത്തെ നിർദേശം. എന്നാൽ വിദേശ പൗരന്മാരുടെ പ്രവേശന മാനദണ്ഡങ്ങളും ഫീസുമെല്ലാമാണ് ഇവർക്കും ബാധകമായിരുന്നത്. ഇതു ചോദ്യം ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഇക്കുറി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്.

അതിനിടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് (ഐ.ഐ.ടി) ഡൽഹിയുടെ അബുദാബി കാമ്പസ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ശനിയാഴ്ച രാവിലെ അജ്മാൻ ജെർഫിൽ ചേർന്ന വടക്കൻ എമിറേറ്റുകളിലെ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

അബുദാബിയിൽ വരാനിരിക്കുന്നത് ഐ.ഐ.ടി. ഡൽഹിയുടെ ആദ്യ വിദേശശാഖയാണ്. ഇന്ത്യ-യു.എ.ഇ. സമഗ്ര സാമ്പത്തിക പങ്കാളിത്തക്കരാറിന്റെ ഭാഗമായാണ് പദ്ധതി. അബുദാബി വിദ്യാഭ്യാസ വിജ്ഞാനവകുപ്പുമായി (അഡെക്) സഹകരിച്ച് 2024-ലാണ് പദ്ധതി പൂർത്തിയാക്കുക. തുടക്കത്തിൽ ബിരുദകോഴ്‌സുകളിലായിരിക്കും പ്രവേശനം.

പിന്നീട് പി.ജി, പിഎച്ച്.ഡി. കോഴ്‌സുകളും തുടങ്ങും. ഐ.ഐ.ടി. കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശയനുസരിച്ച് വിദേശ കാമ്പസുകളിലെ 20 ശതമാനം സീറ്റിൽ മാത്രമേ ഇന്ത്യൻവിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കൂ. ബാക്കി സീറ്റുകൾ അതത് രാജ്യത്തെ വിദ്യാർഥികൾക്കായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.