സ്വന്തം ലേഖകന്‍: ചൈനീസ് കമ്പനിയ്ക്ക് വേണ്ടി കൊക്കകോളയുടെ വ്യാപാര രഹസ്യം ചോര്‍ത്തി; ജീവനക്കാരനെതിരെ കുറ്റപത്രം. 120 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വ്യാപാര രഹസ്യം ചോര്‍ത്തിയതിന് കൊക്ക കോള കമ്പനിയിലെ മുന്‍ ഉദ്യോഗസ്ഥനെതിരെ നിയമ നടപടി. ചൈനീസ് കമ്പനിയ്ക്ക് വ്യാപാര രഹസ്യം ചോര്‍ത്തി നല്‍കിയതിനാണ് മുന്‍ സീനിയര്‍ എന്‍ജിനീയര്‍ യൂ സിയോറോങ്ങിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
കൊക്ക കോള കമ്പനി ഉപയോഗിക്കുന്ന ബിപിഎ സാങ്കേതിക വിദ്യയാണ് യൂ സിയാറോങ് ചോര്‍ത്തി നല്‍കിയത്. പാനീയം കുപ്പിയിലാക്കി വില്‍പനയ്ക്കായി എത്തിക്കുന്ന സാങ്കേതിക വിദ്യയില്‍ കൊക്ക കോള കമ്പനിയോടൊപ്പം മറ്റു ചില കമ്പനികള്‍ക്കും അവകാശമുണ്ട്.
ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക് ചെയ്യുന്നതിന് സാധാരണയായി ഹാനികരമായ ബിസ്‌ഫെനോല്‍ അടങ്ങിയ പദാര്‍ഥമാണ് കാലങ്ങളായി ഉപയോഗിച്ച് വരുന്നത്. എന്നാല്‍ കൊക്ക കോള കമ്പനി ബിസ്‌ഫെനോല്‍ വിമുക്തമായ വിദ്യയാണ് പായ്ക്കിങ്ങിനായി ഉപയോഗിക്കുന്നത്. ഈ വിദ്യയാണ് സിയാറോങ് ചോര്‍ത്തി നല്‍കിയത്.
ബിപിഎയ്ക്ക് പകരം ഉപയോഗിക്കാവുന്ന പദാര്‍ഥങ്ങള്‍ ദുര്‍ലഭമായത് കൊണ്ടാണ് ചൈനീസ് പൗരനായ ലിയു ഷിയാങ്‌ചെന്നും ബന്ധുവും പുതിയ വ്യവസായസംരംഭത്തിനായി ഈ സാങ്കേതിക വിദ്യ കൈക്കലാക്കാന്‍ സിയോറോങ്ങിനെ സമീപിച്ചത്. ചോര്‍ത്തലിനു പകരമായി ഉയര്‍ന്ന ഉദ്യോഗവും മികച്ച ഗവേഷകനുള്ള ഉന്നത ബഹുമതിയും സിയോറോങ്ങിന് വാഗ്ദാനം ചെയ്തിരുന്നതായി അന്വേഷണസംഘം അറിയിച്ചു.
ചൈനാക്കാരനായ സിയാറോങ് അമേരിക്കന്‍ പൗരത്വം സ്വീകരിച്ച് യുഎസില്‍ സ്ഥിരതാമസമാക്കിയിരുന്നു. അറ്റ്‌ലാന്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നടന്ന ക്രമക്കേടിനെ കുറിച്ച് പ്രതികരിക്കാന്‍ ഇപ്പോള്‍ തയ്യാറല്ലെന്ന് കൊക്ക കോള വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല