സ്വന്തം ലേഖകന്‍: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബ്രിട്ടീഷുകാരനായ ഗള്‍ഫ് ന്യൂസ് മുന്‍എഡിറ്റര്‍ക്ക് ദുബായ് കോടതി 10 വര്‍ഷം തടവ് വിധിച്ചു. ഗള്‍ഫ് ന്യൂസ് എഡിറ്ററായിരുന്ന ഫ്രാന്‍സിസ് മാത്യുവിനാണ് ദുബായ് കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചത്.
ദുബായിലെ ജുമൈറിയയിലെ വസതിയില്‍ ജൂലൈ നാലിനാണ് ജെയിന്‍ മാത്യുവിന്റെ മൃതദേഹം കാണപ്പെട്ടത്. കൊള്ളക്കാര്‍ കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യം ഭര്‍ത്താവ് പറഞ്ഞത്. കടത്തില്‍ മുങ്ങിയ തന്നോടു ഭാര്യക്കു വിരോധമായിരുന്നുവെന്നും തന്നെ പിടിച്ചുതള്ളിയെന്നും ചോദ്യം ചെയ്യലില്‍ മാത്യു പറഞ്ഞു.
തുടര്‍ന്നു ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചുതായി മാത്യു സമ്മതിച്ചതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിധിക്ക് എതിരേ അപ്പീല്‍ നല്‍കുമെന്നു പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല