1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2019

സ്വന്തം ലേഖകന്‍: മുന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം; നടപ്പാക്കുന്നതില്‍ ആശയക്കുഴപ്പം; ബില്ലിനെതിരെ എസ്.എന്‍.ഡി.പി സുപ്രീം കോടതിയിലേക്ക്. മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ചെയ്യുന്ന നിയമം എന്നു നടപ്പാകുമെന്നതില്‍ അവ്യക്തത. പ്രാബല്യത്തിലാവുന്ന തീയതി കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമായി പിന്നീട് വിജ്ഞാപനം ചെയ്യുമെന്നാണ് നിയമത്തിന്റെ ഒന്നാം വകുപ്പില്‍ വ്യക്തമാക്കുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമായി നിര്‍വചിക്കേണ്ടതുകൊണ്ടാണ് ഉടനെ പ്രാബല്യത്തില്‍ വരുത്താത്തതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഭരണപരമായ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതും കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ചയാണ് രാഷ്ട്രപതി ബില്ലില്‍ ഭേദഗതി ഒപ്പുവെച്ചത്. വൈകീട്ടുതന്നെ ഗസറ്റില്‍ വിജ്ഞാപനം ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്ത മുന്നാക്ക സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റേത് ഏകപക്ഷീയമായ തീരുമാനമാണ്. ഭരണഘടനയ്ക്ക് പുറത്തുള്ള ഒരു സംവരണവും അംഗീകരിക്കില്ല. നരേന്ദ്രമോദി ബുദ്ധിപരമായ നീക്കം നടത്തിയപ്പോള്‍ ലീഗ് അല്ലാതെ ഒരു പാര്‍ട്ടിയുടെയും നാവ് പൊങ്ങിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.