
സ്വന്തം ലേഖകൻ: ലിവർപൂളിനു സമീപം റെക്സ് ഹാം രൂപതയിൽ ജോലി ചെയ്തിരുന്ന മലയാളി വൈദികനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയായ ഫാ. ഷാജി പുന്നാട്ടിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പതിവു കുർബാനയ്ക്ക് വൈദികൻ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈദികനെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം ആയിരിക്കാം എന്നാണ് നിഗമനം. പൊലീസ് തുടർ നടപടികൾ ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല