
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന കുടിയേറ്റക്കാർക്ക് പൗരത്വം വാഗ്ദാനം ചെയ്ത് ഫ്രാൻസ്. പ്രതിരോധ രംഗത്ത് പണിെയടുക്കുന്ന കുടിയേറ്റക്കാർ എത്രയും വേഗം പൗരത്വത്തിനായി അപേക്ഷിക്കണമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
700ലധികം പേർക്ക് ഇതിനകം പൗരത്വം നൽകിയതായും അധികൃതർ അറിയിച്ചു. ആരോഗ്യ സംരക്ഷണ വിദഗ്ധർ, ശുചീകരണ തൊഴിലാളികൾ, ഷോപ് തൊഴിലാളികൾ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. കൊവിഡ് രോഗം ഏറ്റവും മാരകമായി പടർന്ന ആദ്യത്തെ പത്ത് രാജ്യങ്ങളിൽ ഫ്രാൻസുമുണ്ട്.
രോഗികളുടെ മരണനിരക്കും ഗണ്യമായി കൂടിയ സാഹചര്യത്തിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് പൗരത്വ സംരംഭം ആദ്യമായി പ്രഖ്യാപിച്ചത്. സാധരണ നിലയിൽ ഫ്രാൻസിൽ അഞ്ചു വർഷം സ്ഥിരം താമസിച്ചവരെയാണ് പൗരത്വത്തിന് പരിഗണിക്കുക.
എന്നാൽ, കൊവിഡ് പ്രതിരോധ മേഖലയിലുള്ളവർ രണ്ടു വർഷം പൂർത്തിയാക്കിയാൽ മതിയാകും. 2,890 പേർ ഇതുവരെ അപേക്ഷിച്ചതായി അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല