1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2021

സ്വന്തം ലേഖകൻ: കോവിഡ് 19 പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്തവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഫ്രാന്‍സില്‍ വാക്‌സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ വന്‍ തിരക്ക്. ഒന്‍പത് ലക്ഷത്തില്‍ അധികം ആളുകളാണ് വാക്‌സിന്‍ ലഭിക്കുന്നതിനായി കഴിഞ്ഞ ദിവസം മാത്രം ഓണ്‍ലൈനില്‍ ഇടിച്ചു കയറിയത്.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന ഹെല്‍ത്ത് പാസ് കൈവശം ഇല്ലാത്തവര്‍ക്ക് പിഴ ചുമത്തും എന്നാണ് രാജ്യത്തെ പുതിയ നിയമം. സെപ്റ്റംബര്‍ 15ന് മുന്‍പ് വാക്‌സിന്‍ സ്വീകരിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയും നടപടിയുണ്ടാകുമെന്നും മാക്രോണ്‍ പറഞ്ഞിരുന്നു.

പ്രസിഡന്റ് ഇത്തരമൊരു പ്രസ്താവന നടത്തിയ ശേഷം വാക്‌സിന്‍ സ്വീകരിക്കാനുള്ള അപ്പോയിന്‍മെന്റ് സ്വീകരിക്കാന്‍ ശ്രമിച്ചവരുടെ എണ്ണം റെക്കോഡ് വേഗത്തിലാണ് ഉയര്‍ന്നതെന്ന് സ്ലോട്ട് ബുക്ക് ചെയ്യാനുള്ള വെബ്‌സൈറ്റായ ഡോക്ടോലിബ് ഓണ്‍ലൈനിന്റെ തലവന്‍ സ്റ്റാനിസ് ലാസ് നിയോക്‌സ് വെളിപ്പെടുത്തി.

ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും അധികം അപ്പോയിന്‍മെന്റ് എന്ന മുന്‍ റെക്കോഡിന്റെ ഇരട്ടിയോളമാണ് കഴിഞ്ഞ ദിവസം മാത്രം വന്ന ബുക്കിംഗ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെസ്‌റ്റോറന്റുകള്‍, സിനാമാശാലകള്‍ തുടങ്ങി രാജ്യത്തെ വലിയ ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലായിടങ്ങളിലും ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.