1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2021

സ്വന്തം ലേഖകൻ: സമ്മതത്തോടെ ലൈംഗികതയില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 ആക്കി ഫ്രാന്‍സ്. വ്യാഴാഴ്ച ഇക്കാര്യത്തിലുള്ള ബില്‍ അധോസഭ ഐകകണേ്ഠ്യനെ പാസ്സാക്കി. ലൈംഗിക ചൂഷണം സംബന്ധിച്ച രണ്ടാം മീടൂ മൂവ്‌മെന്റ് ഫ്രാന്‍സിനെ ഇളക്കി മറിച്ച സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്.

അതേസമയം 15 ല്‍ താഴെയുള്ള കുട്ടികളുമായി പ്രായപൂര്‍ത്തിയായവരുടെ ലൈംഗികത 20 വര്‍ഷം തടവ് കിട്ടാനുള്ള കുറ്റമാകും. എന്നാല്‍ 15 ല്‍ താഴെയുള്ളവരുടെ കാര്യത്തില്‍ കാര്യമായ പ്രായവ്യത്യാസം ഇല്ലെങ്കില്‍ സമ്മതത്തോടെ മുതിര്‍ന്നവര്‍ക്ക് ലൈംഗിക പങ്കാളികള്‍ ആകാം. അഞ്ചു വയസ്സില്‍ കൂടാന്‍ പാടില്ല. ലൈംഗികത്തൊഴില്‍ സ്വീകരിക്കുന്ന കാര്യത്തിലുളള പ്രായപരിധി പക്ഷേ 18 ആണ്.

നേരത്തേയുള്ള നിയമം അനുസരിച്ച് ബാല ബലാത്സംഗ വകുപ്പുകളില്‍ കേസ് എത്താന്‍ പ്രായപൂര്‍ത്തി ആകാത്തയാളെ പ്രായപൂര്‍ത്തിയായ ആള്‍ നിര്‍ബ്ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കെണിയില്‍ പെടുത്തിയുമാണ് ലൈംഗികത നിര്‍വ്വഹിച്ചത് എന്നത് പ്രോസിക്യൂട്ടര്‍മാര്‍ തെളിയിക്കേണ്ടി വരുമായിരുന്നു.

നിയമം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ലൈംഗികതയില്‍ ഏര്‍പ്പെടാനുള്ള പ്രായപരിധി 13 ആക്കാന്‍ ചില സെനറ്റ് അംഗങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ലൈംഗികതയില്‍ ഏര്‍പ്പെടാനുള്ള പ്രായ വ്യത്യാസം അഞ്ചാക്കുന്നതിനെ ചര്‍ച്ചയില്‍ ചില എംപി മാര്‍ എതിര്‍ത്തു. എന്നാല്‍ നിയമമന്ത്രി ഡ്യുപ്പണ്ട് മൊറാട്ടി ന്യായീകരിച്ചു.

പതിനാലോ പതിനാലരയോ വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടിയുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടതിന് ഒരു 18 കാരനെ വിചാരണക്കൂട്ടില്‍ കയറ്റാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു മൊറാട്ടി പറഞ്ഞത്. ചരിത്രപരമായ ചുവട് വെയ്പ്പ് എന്നാണ് നിയമത്തെ മൊറാട്ടി വിശേഷിപ്പിച്ചത്.

ഇനി മുതല്‍ തങ്ങളുടെ പെണ്‍കുട്ടികളെ ആരും തൊടില്ലെന്നും പറഞ്ഞു. അതേസമയം ലൈംഗികതയുടെ പ്രായ നിര്‍ണ്ണയം ഫ്രാന്‍സ് പാര്‍ലമെന്റില്‍ അനേകം തവണ ചര്‍ച്ച ചെയ്ത വിഷയമാണ്. ലോവര്‍ ഹൗസ് നാഷണല്‍ അസംബഌയില്‍ 300 തവണ ഭേദഗതിക്ക് വിധേയ ബില്ലാണ് ലൈംഗിക പ്രായപരിധി.

2018 ല്‍ ഒരു പാര്‍ക്കില്‍ വെച്ച് കണ്ടുമുട്ടിയ 11 കാരിയുമായി 28 കാരന്‍ ലൈംഗികതയില്‍ ഏര്‍പ്പെട്ട സംഭവത്തിന് പിന്നാലെയാണ് ബില്‍ വന്‍ ചര്‍ച്ചയായത്. ഈ സംഭവം ബലാത്സംഗമായി പരിഗണിച്ചിരുന്നില്ല. ഗൗരവം കുറഞ്ഞ ലൈംഗിക കുറ്റകൃത്യമായിട്ടാണ് വിലയിരുത്തപ്പെട്ടത്.

പിന്നീട് പ്രായം കുറഞ്ഞ പെണ്‍കുട്ടികള്‍ ലൈംഗികതയ്ക്ക് ഇരയാകുന്ന സംഭവം ഫ്രാന്‍സില്‍ പിന്നീട് അനേകം തവണ വിവാദമുണ്ടാക്കി. രണ്ടാനച്ഛനായ പ്രമുഖ രാഷ്ട്രീയ നിരീക്ഷക ഒളിവിയര്‍ ഡുഹാമല്‍ തന്റെ ഇരട്ട സഹോദരനെ ചെറുപ്പത്തില്‍ ചൂഷണം ചെയ്തിരുന്നതായി ഫ്രാന്‍സിന്റെ മൂന്‍ വിദേശകാര്യമന്ത്രി ബെര്‍ണാഡ് കൗച്ച്‌നറിന്റെ മകള്‍ ജനുവരിയില്‍ പുറത്തിറക്കിയ പുസ്തകത്തില്‍ പറഞ്ഞതും വന്‍ വിവാദമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.