1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2016

സ്വന്തം ലേഖകന്‍: ജര്‍മ്മനിയില്‍ ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മേയര്‍ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥി. ഇപ്പോഴത്തെ വിദേശകാര്യ മന്ത്രിയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവുമായ ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റയിന്‍മെയര്‍ ആയിരിക്കും ജര്‍മനിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്ന് ഭരണ സഖ്യകക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു. സഖ്യത്തിനു വേണ്ടി എസ്.പി.ഡി അധ്യക്ഷനും വൈസ് ചാന്‍സലറുമായ സീഗ്മര്‍ ഗബ്രിയേലാണ് ഇക്കാര്യം പുറത്തുവിട്ടത്.

യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് പ്രസിഡന്റായ മാര്‍ട്ടിന്‍ ഷൂള്‍സ് സ്റ്റെയിന്‍മേയറുടെ ഒഴിവില്‍ പുതിയ വിദേശകാര്യ മന്ത്രിയാകുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍, സ്വീകാര്യനായ അദ്ദേഹത്തെ അടുത്ത ചാന്‍സ്ലര്‍ സ്ഥാനാര്‍ഥി ആയിക്കാണാനാണ് എസ്.പി.ഡി അണികള്‍ ആഗ്രഹിക്കുന്നത്.ജി.ഡി.ആര്‍ മനുഷ്യാവകാശ സംരക്ഷകനായിരുന്ന യു ആഹീം ഗൗക്കാണ് ഇപ്പോഴത്തെ പ്രസിഡന്റ്.

രണ്ടാംതവണയും പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ അദ്ദേഹം വിസമ്മതിച്ചതുകൊണ്ടാണ് ഭരണകക്ഷികള്‍ക്ക് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടിവന്നത്. നിയുക്ത യുഎസ് പ്രസിഡന്റിന്റെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ആളാണ് സ്റ്റെയിന്‍മേയര്‍. ചാന്‍സലര്‍ അംഗലാ മെര്‍ക്കലിന്റെ കണ്‍സര്‍വേറ്റീവ് യൂണിയന്‍ പക്ഷത്തിന്റേയും സ്റ്റെയിനറുടെ എസ് ഡി പി യുടേയും വോട്ടുകള്‍ ചേരുമ്പോള്‍ സ്റ്റെയിനര്‍ക്ക് അനായാസം ജയിച്ചു കയറാമെന്നാണ് കണക്കുകൂട്ടല്‍. 2017 ഫെബ്രുവരി 12 നാണ് 1260 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ വോട്ടെടുപ്പിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.