1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2022

സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് ജീവിക്കാന്‍ ലോകത്തിലെ ഏറ്റവും മോശമായ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫര്‍ട്ട് എന്ന് രാജ്യാന്തര സര്‍വേ. മ്യൂണിക്ക് ആസ്ഥാനമായുള്ള ഇന്റര്‍നേഷന്‍സ് ചൊവ്വാഴ്ച പുറത്തുവിട്ട സര്‍വേയില്‍, എക്സ്പാറ്റ് സിറ്റി റാങ്കിങ് 2022 ല്‍ ഫ്രാങ്ക്ഫര്‍ട്ട് 50 ല്‍ 49–ാം സ്ഥാനത്താണ്, ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗ് മാത്രമാണ് പിന്നിലുള്ളത്.

7,90,000 ആളുകള്‍ വസിക്കുന്ന ജർമനിയുടെ തിരക്കേറിയ നഗരത്തിന്റെ സാമ്പത്തിക മൂലധനവും എക്സ്പാറ്റ് എസന്‍ഷ്യല്‍സ് സൂചികയില്‍ അവസാന സ്ഥാനത്താണ്. സര്‍വേയില്‍ ഒരു ജർമന്‍ നഗരവും ഈ വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല. സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊന്ന് ആളുകളും ഓണ്‍ലൈനില്‍ നല്‍കുന്ന അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങളുടെ ലഭ്യതയിലും പണത്തിന് പകരം കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കാനുള്ള സാധ്യതകളിലും അസന്തുഷ്ടരാണ്.‌ നികുതി, ടിവി ലൈസന്‍സ് ഫീസ്, അല്ലെങ്കില്‍ പൗരത്വം തുടങ്ങിയ അഡ്മിന്‍ വിഷയങ്ങളിൽ വ്യക്തമായ നിര്‍ദ്ദേശങ്ങളുടെ അഭാവം ഫ്രാങ്ക്ഫര്‍ട്ടിനുണ്ട്.
സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പ്രവാസികളും ഫ്രാങ്ക്ഫര്‍ട്ടിലെ ഭവനനിർമണം വളരെ ചെലവേറിയതാണെന്നും മാത്രമല്ല വളരെ ബുദ്ധിമുട്ടുള്ളതാണെന്നും കണ്ടെത്തി. സര്‍വേയില്‍ പങ്കെടുത്ത ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമായുള്ള പ്രവാസികളില്‍ 38 ശതമാനം പേരും സീനിയര്‍ അല്ലെങ്കില്‍ സ്പെഷ്യലിസ്ററ് തസ്തികയില്‍ (ആഗോളതലത്തില്‍ 29 ശതമാനം) ജോലി ചെയ്യുന്നവരാണ്.

സ്വന്തം വിഭവങ്ങളുടെയും ജീവിതച്ചെലവിന്റെയും അടിസ്ഥാനത്തില്‍ പ്രവാസികള്‍ക്ക് ഒരു നഗരത്തില്‍ എത്ര നന്നായി ജീവിക്കാന്‍ കഴിയുമെന്ന് വിലയിരുത്തുന്ന വ്യക്തിഗത ധനകാര്യ സൂചികയുടെ അവസാന പത്തില്‍ ഇടം നേടിയ ഒരേയൊരു ജർമന്‍ നഗരവും ഫ്രാങ്ക്ഫര്‍ട്ട് ആയിരുന്നു.

പ്രതികരിച്ചവരില്‍ പകുതിയിലധികം പേരും ജീവിതച്ചെലവ് വളരെ കൂടുതലാണെന്ന് കണ്ടെത്തി. 36 ശതമാനം പേര്‍ മാത്രമാണ് തങ്ങളുടെ സാമൂഹിക ജീവിതത്തില്‍ സംതൃപ്തരാണെന്ന് പറഞ്ഞത്. 30 ശതമാനം പേര്‍ക്ക് പ്രാദേശിക സംസ്കാരവുമായി പൊരുത്തപ്പെടാന്‍ പ്രയാസമാണ്. സര്‍വേയില്‍ പങ്കെടുത്ത എല്ലാ ജർമന്‍ നഗരങ്ങളിലും, മൊത്തത്തിലുള്ള ജീവിത നിലവാരത്തില്‍ ബര്‍ലിന്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ് (31ാം സ്ഥാനം), തുടര്‍ന്ന് ഡ്യൂസല്‍ഡോര്‍ഫ് (33ാം സ്ഥാനം), മ്യൂണിക്ക് (38ാം സ്ഥാനം), ഹാംബുര്‍ഗ് (45ാം സ്ഥാനം), ഫ്രാങ്ക്ഫര്‍ട്ട് (48ാം സ്ഥാനം) എന്നിങ്ങനെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.