1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2015

ബ്രിട്ടണില്‍ ഏറെ ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും വഴിവെച്ച ഫ്രീ സ്‌കൂള്‍ പദ്ധതിയെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നു. വീണ്ടും ഭരണത്തിലെത്തിയാല്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതി എന്ന നിലയ്ക്കായിരിക്കും 153 പുതിയ സൗജന്യ സ്‌കൂളുകള്‍ കൂടി കാമറൂണ്‍ പ്രഖ്യാപിക്കുക എന്നറിയുന്നു.

2016ലെ സമ്മറില്‍ ആരംഭിക്കുന്ന 48 സ്‌കൂളുകളുടെ പേരുകളും കാമറൂണ്‍ പ്രഖ്യാപിക്കും.

ലാഭം ലക്ഷ്യം വെയ്ക്കാതെ, സ്വതന്ത്രമായി സ്റ്റേറ്റ് ഫണ്ടു കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് സൗജന്യ സ്‌കൂളുകള്‍. 2014-15 കാലയളവില്‍ 240 സൗജന്യ സ്‌കൂളുകള്‍ ആരംഭിക്കണമെന്നാണ് കാമറൂണ്‍ നടത്താന്‍ പോകുന്ന പ്രസംഗത്തിന്റെ ഡ്രാഫ്റ്റില്‍ പറയുന്നത്. പ്രാദേശീക ഭരണകൂടങ്ങളുടെ നിയന്ത്രണത്തിന് വെളിയിലായിരിക്കും സൗജന്യ സ്‌കൂളുകള്‍.

മിഡില്‍ ക്ലാസ് ആളുകള്‍ കൂടുതലായും താമസിക്കുന്ന പ്രദേശങ്ങളിലായിരിക്കും സൗജന്യ സ്‌കൂളുകള്‍ ആരംഭിക്കുക. ചെലവേറിയ ജീവിത സാഹചര്യങ്ങളില്‍ ഫാമിലി ബജറ്റിന് സര്‍ക്കാരിന്റെ വക ചെറിയ കൈത്താങ്ങല്‍ എന്ന നിലയിലാണ് സൗജന്യ സ്‌കൂള്‍ പദ്ധതിയെ കാമറൂണും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വിശദീകരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജനഹിത പ്രഖ്യാപനങ്ങളിലൂടെ മധ്യവര്‍ഗത്തിന്റെ പ്രീതി പിടിച്ചുപറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായാണ് മധ്യവര്‍ഗത്തിന്റെ ഏറ്റവും വലിയ വീക്ക് പോയിന്റായ വിദ്യാഭ്യാസത്തില്‍തന്നെ സര്‍ക്കാര്‍ പിടിച്ചിരിക്കുന്നത്.

ചെലവ് കൂടുയി കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയുടെ വക്കിലാണ്. ഇത് ഒഴിവാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് തിങ്കളാഴ്ച്ച നടക്കുന്ന പ്രസംഗത്തില്‍ ഡേവിഡ് കാമറൂണ്‍ പറയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.