സ്വന്തം ലേഖകന്‍: കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ ഭീകരവിരുദ്ധ നിയമവുമായി ഫ്രാന്‍സ്, പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ഫ്രഞ്ച് പാര്‍ലമെന്റ് ബില്ലിന് അംഗീകാരം നല്‍കിയതായി ആഭ്യന്തരമന്ത്രി ജെറാര്‍ഡ് കൊളംബ് പറഞ്ഞു. നമ്മള്‍ ഇപ്പോഴും യുദ്ധത്തിന്റെ അവസ്ഥയിലാണെന്നും രാജ്യം വളരെ ഗുരുതരമായി ഭീഷണികള്‍ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമം നടപ്പാക്കുന്നതിലൂടെ മുന്‍കൂര്‍ വാറന്റില്ലാതെ പോലീസിനു രാത്രിയും വീടുകളില്‍ പരിശോധന നടത്താനും സംശയിക്കുന്നവരെ അറസ്റ്റു ചെയ്യാനും സാധിക്കും. കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ക്കു ആളുകളെ വിധേയമാക്കാനും പുതിയ നിയമംമൂലം സാധിക്കും. ഭീകരാക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമം നടപ്പാക്കുന്നത്.
പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നിര്‍ദേശ പ്രകാരമാണ് ബില്ലിന് രൂപം കൊടുത്തിരിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ എതിര്‍പ്പുകളെ മറികടന്നാണ് ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. സ്വാതന്ത്ര്യം, സുരക്ഷ, പാര്‍ലമെന്റിന്റെ സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം തുടങ്ങിയവയ്ക്കു ഹാനികരമായ വ്യവസ്ഥകളാണ് ബില്ലില്‍ അടങ്ങിയിരിക്കുന്നതെന്ന് യുഎന്‍ വക്താവ് ഫിയാന്‍നോള നി ഐലോലൈന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല