1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2024

സ്വന്തം ലേഖകൻ: ഫ്രാൻസിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് മാക്രോണിൻ്റെ റിപ്പബ്ലിക് ദിന സമ്മാനം. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച്‌ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്ക് തന്റെ രാജ്യത്ത്‌ പഠനം ഉറപ്പാക്കുമെന്ന് അറിയിച്ചു. 2030-ഓടെ ഫ്രാന്‍സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികലുടെ എണ്ണം30000 ആക്കുക എന്നതാണ് ലക്ഷ്യമെന്ന്‌ ഇമ്മാനുവൽ മാക്രോൺ എക്സിൽ കുറിച്ചു.

ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാർഥികളെ സർവ്വകലാശാലകളിൽ ചേരാൻ അനുവദിക്കുന്നതിനായി അന്താരാഷ്ട്ര ക്ലാസുകൾ ഞങ്ങൾ സ്ഥാപിക്കും. ഫ്രാൻസിൽ പഠിച്ച മുൻ ഇന്ത്യൻ വിദ്യാർഥികൾക്ക് വീസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ സുഗമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയ്ക്കും ഫ്രാൻസിനും ഒരുമിച്ച് ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. നിങ്ങളിലൂടെ അത് നേടുമെന്നും മാക്രോൺ യുവതയോട് പറഞ്ഞു. ‘റിപ്പബ്ലിക് ദിനത്തിൽ എൻ്റെ ഊഷ്മളമായ ആശംസകൾ. നിങ്ങളോടൊപ്പമുണ്ടായതിൽ സന്തോഷവും അഭിമാനനവുമുണ്ട്‌’ റിപ്പബ്ലിക് ദിന ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം എക്സിൽ കുറിച്ചു.

ഫ്രാൻസിൽ മുൻപ് പഠിച്ചിട്ടുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെ ഫ്രാൻസിലേക്ക് മടങ്ങിവരുന്നത് എളുപ്പമാക്കുന്ന തരത്തിൽ വീസ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കും. 2025-ഓടെ 20,000 ഇന്ത്യൻ വിദ്യാർഥികളെ ആകർഷിക്കുക, 2030-ഓടെ 30,000 എന്ന തരത്തിലേക്ക് വളരുക എന്ന വലിയ ലക്ഷ്യം യഥാർത്ഥ്യമാക്കുന്നതിന് ശ്രമിക്കുന്നത്.

ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ പഠിക്കുന്നത് എളുപ്പമാക്കുന്നതിനുള്ള നടപടികൾ ഫ്രഞ്ച് സർക്കാർ ഇതിനകം ആരംഭിച്ചിട്ടുണ്ട്. 2018ൽ, ഫ്രാൻസിൽ പഠിക്കാൻ താൽപ്പര്യമുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് വിവരങ്ങളും പിന്തുണയും നൽകുന്ന ‘ക്യാംപസ് ഫ്രാൻസ്’ എന്ന പ്രോഗ്രാം ആരംഭിച്ചു. ഇത് ആരംഭിച്ചതിനുശേഷം ഫ്രാൻസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 20 ശതമാനം വർധനയുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.