സ്വന്തം ലേഖകന്‍: യെമനില്‍ ബന്ദിയാക്കപ്പെട്ട ലോകബാങ്ക് കണ്‍സള്‍ട്ടന്റായ ഫ്രഞ്ച് വനിതയെ മോചിപ്പിച്ചു. യെമനിലെ യുദ്ധമേഖലയായ സനാ നഗരത്തില്‍ നിന്നാണ് ഫ്രഞ്ച് വനിത ഇസബെല്‍ പ്രൈമിനെ മോചിപ്പിച്ചു. യെമനില്‍ ലോകബാങ്കിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന പദ്ധതിയുടെ കണ്‍സല്‍റ്റന്റ് ആയിരുന്നു ഇസബെല്‍.
അവരെയും ദ്വിഭാഷി ഷെറീന്‍ മക്കൗവിയെയും സനാ നഗരത്തില്‍വച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഇരുവരേയും ഫ്രാന്‍സിലെത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ് അറിയിച്ചു.
15 വര്‍ഷമായി യെമനില്‍ വിദേശികളെ തട്ടിക്കൊണ്ടുപോവുന്നതു പതിവാണ്. ഗോത്രവര്‍ഗക്കാരാണ് കൂടുതലായും ഇതു ചെയ്യുന്നത്. സര്‍ക്കാരുമായി വിലപേശി നേട്ടങ്ങളുണ്ടാക്കാനാണിത്. ഇങ്ങനെ ബന്ദികളാക്കപ്പെട്ടവരില്‍ മിക്കവാറും ആളുകള്‍ പിന്നീട് മോചിപ്പിക്കപ്പെട്ടു.
എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ലൂക്ക് സോമേഴ്‌സ്, ദക്ഷിണാഫ്രിക്കന്‍ അധ്യാപകന്‍ പിയറി കോര്‍ക്കി എന്നിവരെ അല്‍ ഖായിദയുടെ തടവില്‍നിന്നു മോചിപ്പിക്കാനുള്ള യുഎസ് കമാന്‍ഡോ ദൗത്യം പാളിയപ്പോള്‍ ഇരുവരും കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല