1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2016

സ്വന്തം ലേഖകന്‍: ജി 20 ഉച്ചകോടി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി. ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെ ഹാങ്ഷൂവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ആണവ ദാതാക്കളുടെ സംഘത്തിലെ ഇന്ത്യയുടെ അംഗത്വം, പാക് അധീന കശ്മീര്‍ വഴിയുള്ള ചൈന പാക് സാമ്പത്തിക ഇടനാഴി, പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തനം നടത്തുന്ന തീവ്രവാദി സംഘടനകള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ആണവ ധാതാക്കളുടെ സംഘത്തിലെ ഇന്ത്യയുടെ അംഗത്വത്തിനെതിരെ നിലപാട് സ്വീകരിച്ചത് ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. മോദിജിന്‍പിങ് കൂടിക്കാഴ്ചയോടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

മൂന്നു മാസത്തിനിടെ ഇന്ത്യചൈന രാഷ്ട്രത്തലവന്മാര്‍ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ച!യാണിത്. ജൂണില്‍ താഷ്‌കന്റില്‍ നടന്ന ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. സെപ്റ്റംബറില്‍ ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ചൈന അന്തിമ തീരുമാനമെടുത്തിട്ടില്ല.

യു.എസ് പ്രസിഡന്റ് ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് തുടങ്ങി പ്രമുഖ രാഷ്ട്രത്തലവന്മാര്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യം, സാമ്പത്തിക മേഖലയിലെ ഘടനാപരിഷ്‌കരണം, തൊഴിലവസരം സൃഷ്ടിക്കല്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങള്‍ തിങ്കളാഴ്ച സമാപിക്കുന്ന ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.