1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2021

സ്വന്തം ലേഖകൻ: പുതിയ ആഗോള നികുതി നിയമം ജി-20 രാജ്യങ്ങൾ അംഗീകരിച്ചു. അടുത്ത വർഷം അവസാനത്തോടെ അഞ്ച് ദശലക്ഷം വാക്സിനുകൾ ഇന്ത്യ ഉത്പാദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ അറിയിച്ചു. ജി-20 ഉച്ചകോടി ഇന്ന് സമാപിക്കും. രണ്ട് വർഷത്തിന് ശേഷം ജി-20 രാജ്യ നേതാക്കൾ നേരിട്ട് പങ്കെടുക്കുന്ന ഉച്ചകോടിയാണ് ഇറ്റലിയിൽ നടക്കുന്നത്.

ആഗോള നികുതി ഏകീകരണം യോഗത്തിൽ പാസായി. വൻകിട കമ്പനികൾ കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളിലേക്ക് ലാഭം മാറ്റുന്നത് തടയാൻ രൂപകൽപ്പന ചെയ്ത പുതിയ ആഗോള മിനിമം നികുതി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് മുന്നോട്ട് വച്ചത്. കോവിഡിനെ നേരിടുന്നതിൽ ഇന്ത്യ വഹിച്ച പങ്കിനെ കുറിച്ചാണ് ഉച്ചകോടിയിൽ നരേന്ദ്ര മോദി സംസാരിച്ചത്.

ലോക രാഷ്ട്രങ്ങളുടെ ഉപയോഗത്തിനായി അടുത്ത വർഷം 5 ബില്യനിൽ അധികം ഡോസ് കോവിഡ് വാക്സീൻ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയെന്നു മോദി പറഞ്ഞു. ‘ഒരേ ഭൂമി, ഒരേ ആരോഗ്യം’ എന്ന കാഴ്ചപ്പാടാണു പ്രസംഗത്തിൽ മോദി പങ്കുവച്ചത്.

ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണത്തെക്കുറിച്ചും വാക്സീൻ സർ‌ട്ടിഫിക്കറ്റിനുള്ള പരസ്പര അംഗീകാരത്തെക്കുറിച്ചും മോദി പരാമർശിച്ചു. “രാജ്യാന്തര യാത്രകൾ കൂടുതലായി പ്രോത്സാഹിപ്പിക്കണം. ഇതിനായി മറ്റു രാജ്യങ്ങളിൽനിന്നുള്ള വാക്സീൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകാനും ലോക രാഷ്ട്രങ്ങൾ തയാറാകണം,“ മോദി പറഞ്ഞു.

ഭാവിയിലെ ഏതു തരത്തിലുള്ള വെല്ലുവിളികൾ നേരിടാനും ഇത്തരത്തിലുള്ള കാഴ്ചപ്പാടാണു നമുക്കു വേണ്ടത്. 150ൽ അധികം രാജ്യങ്ങൾക്ക് കോവിഡ് വാക്സീൻ എത്തിച്ചു നൽകി ഇന്ത്യ ലോകത്തിന്റെ ഫാർമസി ആയ കാര്യവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. 150 രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയച്ചെന്നു മോദി പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, മെക്‌സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ, പുതിയ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവർ നേരിട്ട് ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.