1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2015

സ്വന്തം ലേഖകന്‍:അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ അടക്കമുള്ള ജി 20 ലോക നേതാക്കളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ കൈപ്പിഴ കാരണം പുറത്തായി. ആസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് നേതാക്കളുടെ പാസ്‌പോര്‍ട്ട് നമ്പര്‍, വിസാ വിവരങ്ങള്‍ അടങ്ങിയ ഇമെയില്‍ വിലാസം മാറി അയച്ചത്.

കഴിഞ്ഞ വര്‍ഷത്തെ ജി 20 ഉച്ചകോടിക്കെത്തിയ ലോക നേതാക്കളുടെ വിവരങ്ങളാണ് ഇമെയിലില്‍ ഉണ്ടായിരുന്നത്. ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ ഇമെയില്‍ ജനുവരിയില്‍ ആസ്‌ട്രേലിയ ആഥിത്യമരുളിയ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘാടകര്‍ക്ക് അയക്കുകയായിരുന്നു.

എന്നാല്‍ ഇമെയില്‍ കിട്ടിയ ആള്‍ അബദ്ധം മനസിലാക്കി ഉടന്‍ തന്നെ ഇമെയില്‍ ഡെലീറ്റ് ചെയ്തതായി ആസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിഭാഗം വക്താവ് അറിയിച്ചു. ഭാവിയില്‍ ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയതിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനയുടെ പ്രസിഡന്റ് ക്‌സി ജിന്‍പിംഗ്, ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി, ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ ആബെ, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചേല മെര്‍ക്കേല്‍, ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറൂണ്‍ എന്നിവരുടെ പാസ്‌പോര്‍ട്ട്. വിസാ വിവരങ്ങളാണ് പുറത്തായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.