1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2021

സ്വന്തം ലേഖകൻ: ജി7 ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ ലണ്ടനിലെത്തിയ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ രണ്ട്​ അംഗങ്ങൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. സംഘാംഗങ്ങൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ ​വിദേശകാര്യ മന്ത്രി എസ്​. ജയശങ്കർ ഉൾപ്പെടെ നിരീക്ഷണത്തിൽ പ്രവേശിച്ചു. നിരീക്ഷണത്തിൽ കഴിയുന്നതിനാൽ ഉച്ചകോടിയിലെ കൂടിക്കാഴ്ച അടക്കം ഓൺലൈനായി നടത്തുമെന്ന്​ മന്ത്രി ട്വീറ്റ്​ ചെയ്​തു.

രോഗം സ്​ഥിരീകരിച്ചവരെ കൂടുതൽ പരിശോധനക്ക്​ വിധേയമാക്കും. തിങ്കളാഴ്ചയാണ്​ ജി7 ഉച്ചകോടിയുടെ ഭാഗമായ മറ്റു കൂടിക്കാഴ്ചകളിൽ പ​ങ്കെടുക്കാൻ ജയ്​ശങ്കർ ലണ്ടനിലെത്തിയത്​. നാലുദിവസത്തേക്കാണ്​ സന്ദർശനം.

കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ടുവർഷത്തിന്​ ശേഷമാണ്​​ ​ജി7 രാജ്യങ്ങളിലെ വിദേശമന്ത്രിമാർ നേർക്കുനേർ കൂടിക്കാഴ്ച നടത്തുന്നത്​. ബ്രിട്ടൻ, അമേരിക്ക, കാനഡ, ഫ്രാൻസ്​, ജർമനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ്​ ഉച്ചകോടിയിൽ പ​ങ്കെടുക്കുക. ഉച്ചകോടിയുടെ ഭാഗമായ മറ്റു കൂടിക്കാഴ്ചകളിൽ പ​െങ്കടുക്കാൻ ഇന്ത്യ, ആസ്​ട്രേലിയ, ദക്ഷിണകൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികളെയും ക്ഷണിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.