1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2018

സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗന്‍യാന്‍ കുതിച്ചുയരുക മൂന്ന് ബഹിരാകാശ സഞ്ചാരികളുമായി; യാത്ര 2022 ല്‍. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമദൗത്യമായ ഗഗന്‍യാന്‍ പുറപ്പെടുക മൂന്നുപേരെയും വഹിച്ചുകൊണ്ടാണെന്ന് ആണവോര്‍ജ സഹമന്ത്രി ജിതേന്ദ്രസിങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഏഴുദിവസത്തെ ദൗത്യമായിരിക്കും. ഭൂമിയില്‍നിന്ന് 300 മുതല്‍ 400 വരെ കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് ജി.എസ്.എല്‍.വി. മാര്‍ക് മൂന്ന് വാഹനം ഉപയോഗിച്ചായിരിക്കും ഗഗന്‍യാന്റെ വിക്ഷേപണം. മനുഷ്യനെയും വഹിച്ചുകൊണ്ട് യാത്ര പുറപ്പെടുന്നതിനുമുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യനില്ലാതെ ഗഗന്‍യാന്‍ രണ്ടുതവണ വിക്ഷേപിക്കും.

2022ഓടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാന്‍ ഗഗന്‍യാന്‍ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. 30 മാസത്തിനകം മനുഷ്യനില്ലാതെയുള്ള ആദ്യപരീക്ഷണം നടത്തും. 1000 കോടി രൂപയാണ് ദൗത്യത്തിന് ചെലവു പ്രതീക്ഷിക്കുന്നത്.
സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയുടെ പ്രഥമ ബഹിരാകാശദൗത്യം പ്രഖ്യാപിച്ചത്. പദ്ധതി പൂര്‍ത്തിയായാല്‍ ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമാകും ഇന്ത്യ.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.