
സ്വന്തം ലേഖകൻ: ഗാൽവാനിൽ ചൈനയ്‌ക്ക് ഏറ്റപ്രഹരം കനത്തതെന്ന് റിപ്പോർട്ട്. ഇന്ത്യൻ അതിർത്തി ഭേദിക്കാൻ നടത്തിയ ശ്രമത്തിനിടെ മരണപ്പെട്ടവരുടെ എണ്ണം ചൈന പറയുന്നത് മുഴുവൻ തെറ്റെന്നാണ് റിപ്പോർട്ട്. നിരവധി സൈനികർ ഹിമാലയൻ നദിയിൽ വീണ് ഒഴുകിപ്പോയെന്നാണ് കണക്കുകൂട്ടൽ. ഗാൽവാൻ സംഭവം നടന്ന് രണ്ടു വർഷം തികയാ റാകുന്ന സമയത്താണ് ചൈനയ്‌ക്ക് നാണക്കേടാകുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇന്ത്യയുടെ 20 സൈനികരും ചൈനയുടെ 45 പേരും മരണപ്പെട്ടെന്നാണ് ഇതുവരെയുള്ള വിവരം. എന്നാൽ ചൈന ഇന്നേവരെ അന്താരാഷ്‌ട്ര തലത്തിലെ 45 എന്ന കണക്ക് അംഗീകരി ച്ചിട്ടില്ല. ഇതുവരെ നാലു സൈനികർ മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം.
അന്താരാഷ്‌ട്ര തലത്തിലെ പ്രതിരോധ രംഗത്തെ ഗവേഷകരാണ് ഗാൽവാൻ വിഷയത്തെ പഠിച്ചത്. ചൈനയുടെ ആയിരക്കണക്കിന് പട്ടാളക്കാരെയാണ് അതിനിഗൂഢമായി ഗാൽവാനിലേക്ക് അയച്ചത്. ശക്തമായ ഏറ്റുമുട്ടലാണ് രാത്രി ചെങ്കുത്തായ മലയിടുക്കിൽ നടന്നത്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രം നന്നായി അറിയാമായിരുന്നിട്ടും ഇന്ത്യയുടെ 20 സൈനികർ വീരമൃത്യുവരിച്ചു.
ഈ സംഘർഷത്തിൽ ചൈനയുടെ 4 പേർ മാത്രമേ മരിച്ചുള്ളു എന്നത് വിരോധാഭാസമാണെന്നാണ് ഗവേഷകർ പറയുന്നത്. ഇന്ത്യൻ സൈനികരുടെ കണക്കിൽ അവർ നേരിട്ട് അടിച്ചു താഴെയിട്ടത് നൂറുകണക്കിന് സൈനികരെയാണ്. അവരാരും രക്ഷപെട്ടിട്ടില്ലെന്ന് സൈനികർ ഉറപ്പിച്ചുപറയുന്നു. പത്തിലേറെപ്പേരെ ഒറ്റക്ക് നേരിട്ട ഇന്ത്യൻ സൈനികർ പോലുമുണ്ട്.
ചൈനയുടെ ഡിജിറ്റൽ രേഖകൾ തപ്പിപ്പിടിച്ചാണ് ഗവേഷകർ ബീജിംഗിന്റെ അവകാശ വാദം പൊളിക്കുന്നത്. നാലുപേർ കൊല്ലപ്പെട്ടതിൽ ഒരാൾ മാത്രമാണ് ഒഴുക്കിൽപെട്ടതെന്നാണ് ഒരു നുണപ്രചാരണം. അതിശക്തമായി ഒഴുകുന്ന ഗാൽവാൻ നദിയിൽ വീണാൽ ചെങ്കുത്തായ ഗർത്തങ്ങളിലേക്കാണ് സൈനികർ വീണിട്ടുണ്ടാവുക. അങ്ങിനെയെങ്കിൽ ചൈനയുടെ നൂറുകണക്കിന് പേർ ഇന്ത്യൻ ആക്രമണത്തെ പ്രതിരോധിക്കാനാകാതെ നദികടക്കു ന്നതിനിടെ വീണുപോയിട്ടുണ്ടെന്ന ശക്തമായ അഭ്യൂഹമാണ് നിലനിൽക്കുന്നത്.
ചൈനയിലെ സൈനികരുടെ കുടുംബങ്ങളെല്ലാം കടുത്ത സമ്മർദ്ദത്തിലാണ്. മകനോ ഭർത്താവോ മരിച്ചവിവരം പോലും പുറത്തുപറയാൻ സാധിക്കാത്ത അവസ്ഥയാണ്. ഗാൽവാന് ശേഷം എല്ലാം സമൂഹമാദ്ധ്യമപേജുകളും ചൈന മരവിപ്പിച്ചിരുന്നു. സൈനികരുടെ രഹസ്യങ്ങൾ മൂടിവെച്ചതും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. നിർബന്ധിത സൈനിക സേവന ത്തിന് കൊണ്ടുപോകുന്നവർ ബസ്സിലിരുന്ന് കരയുന്ന ചിത്രം ഗാൽവാന് ശേഷമുള്ള ചൈനയിലെ യുവാക്കളുടെ ഭീതി തുറന്നുകാട്ടുന്നതുമായിരുന്നു.
അതിനിടെ ശീതകാല ഒളിമ്പിക്സിന് മുന്നോടിയായി നടന്ന ദീപശിഖപ്രയാണത്തിൽ ചൈനക്ക് വേണ്ടി ദീപശിഖയേന്തിയത് ഗൽവാൻ സംഘർഷത്തിൽ പരിക്കേറ്റ കമാൻഡർ. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കമാൻഡറായ ക്വി ഫാബോയാണ് ദീപശിഖയേന്തിയത്. ഷിൻജിയാങ് മിലിറ്ററിയിലെ കമാൻഡറായ ഫാബോക്ക് ഗൽവാൻ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
നാല് തവണ സ്പീഡ് സ്കേറ്റിങ് ചാമ്പ്യനായ വാങ് മെങ്ങിൽ നിന്നാണ് ഫാബോ ദീപശിഖ ഏറ്റുവാങ്ങിയതെന്നും ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ദീപശിഖ പ്രയാണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ചൈനക്കെതിരെ യു.എസ് സെനറ്റർ രംഗത്തെത്തി. സെനറ്ററായ ജിം റിഷിച്ചാണ് ചൈനയെ വിമർശിച്ചത്. ഗൽവാനിൽ ഇന്ത്യക്കെതിരായ സംഘർഷത്തിൽ പങ്കാളിയായ ആൾക്ക് ദീപശിഖ നൽകിയത് അപമാനകരമായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഉയിഗുർ മുസ്‍ലിംകൾക്കെതിരായ വംശഹത്യക്ക് സമാനമാണിത്. ഉയിഗുർ മുസ്‍ലിംകളുടെ സ്വാതന്ത്ര്യത്തേയും ഇന്ത്യയുടെ പരമാധികാരത്തേയും ബഹുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല