1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2017

സ്വന്തം ലേഖകന്‍: അംഗങ്ങളെ സംരക്ഷിക്കാത്ത ‘അമ്മ’ അപമാനമാണെന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെടുന്ന ഗണേഷ് കുമാറിന്റെ കത്ത് പുറത്ത്, ‘അമ്മ’ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. നടി ആക്രമിക്കപ്പെട്ടപ്പോഴും ദിലീപിനെ മാധ്യമങ്ങള്‍ വേട്ടയാടിയപ്പോഴും അമ്മ നേതൃത്വം നിസ്സംഗത പാലിച്ചുവെന്നും സംഘടന നടീനടന്മാര്‍ക്ക് അപമാനമാണെന്നും പിരിച്ചുവിടണമെന്നും ഗണേഷ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

അമ്മ പ്രസിഡന്റ് ഇന്നസെന്റിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഗണേഷ്‌കുമാര്‍ ഉന്നയിച്ചത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ നേതൃത്വം തിരശ്ശീലയ്ക്ക് പിന്നില്‍ ഒളിച്ചു. സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണ് പിച്ചിചിന്തപ്പെട്ടത് ഓര്‍ക്കണം. നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോള്‍ അമ്മ കാര്യമായി ഇടപെട്ടില്ല. ഒപ്പമുള്ളവരെ സംരക്ഷിക്കാന്‍ പറ്റാത്ത ‘അമ്മ’ അപ്രസക്തമാണ്. അത് പിരിച്ചുവിടണമെന്നും അമ്മയ്ക്ക് നല്‍കിയ കത്തില്‍ ഗണേഷ് പറയുന്നു.

അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് എല്ലാവരും അവരവരുടെ കാര്യം നോക്കണം. എല്ലാകാര്യങ്ങളും ഇന്നസെന്റിനെ അറിയിച്ചെങ്കിലും അദ്ദേഹം ഇടപെട്ടില്ലെന്നും കത്തില്‍ പറയുന്നു. കൊച്ചിയിലെ കഴിഞ്ഞ യോഗത്തിനു മുന്‍പാണ് കത്ത് നല്‍കിയതെന്നാണ് ഗണേഷിന്റെ വിശദീകരണം. അമ്മയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് താനയച്ച കത്തുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കേണ്ടതില്ലെന്ന് ഗണേശ്കുമാര്‍ വ്യക്തമാക്കി.

കത്തിന് ഇന്നസെന്റില്‍ നിന്നും തൃപ്തികരമായ മറുപടി കിട്ടിയെന്നും ഈ കത്ത് എങ്ങിനെ പുറത്തായെന്ന് തനിക്കറിയില്ലെന്നും സംഭവം വിവാദമായതോടെ ഗണേശ്കുമാര്‍ പറഞ്ഞു. സംഘടനയിലെ നെറികെട്ടവന്മാരായിരിക്കാം കത്ത് പുറത്തുവിട്ടതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. അമ്മ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താനും മുകേഷും മോശമായ ഒരു കാര്യവും സംസാരിച്ചില്ലെന്നും എംഎല്‍എ കൂടിയായ ഗണേഷ് കുമാര്‍ പറഞ്ഞു.

അതിനിടെ താര സംഘടനയായ അമ്മക്കെതിരെ ഫേസ്?ബുക്ക്? പോസ്?റ്റുമായി നടന്‍ ബാബുരാജും രംഗത്തെത്തി. അപകടത്തില്‍ ?പെടുന്നവരെ സഹായിക്കുന്ന നിലപാടല്ല അമ്മ സ്വീകരിക്കുന്ന?തെന്നും അതിന്? ഇമേജ്? നോക്കുന്നവരാണ്? തലപ്പത്തിരിക്കുന്നതെന്നും ബാബുരാജ്? പറയുന്നു. തനിക്ക്? അപകടം പറ്റിയപ്പോഴും സംഘടനയില്‍ നിന്ന്? ആരും അന്വേഷിച്ചില്ല. തന്റെ മണ്ഡലത്തിലെ എം.പിയും അമ്മ പ്രസിഡന്റുമായ ഇന്നസസെന്റ് ക്ഷേമവിവരം അന്വേഷിക്കാത്തത്? വേദനിപ്പിച്ചതായും ബാബുരാജ് കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.