
സ്വന്തം ലേഖകൻ: പാകിസ്താനില്‍ കുട്ടികളുടെ മുന്നില്‍ വെച്ച് സ്ത്രീയെ രണ്ടു പേര്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പാകിസ്താനില്‍ പ്രതിഷേധം ശക്തമാവുന്നു. ഇതിനിടയില്‍ ബലാത്സംഗക്കേസിലെ പ്രതികളെ കെമിക്കല്‍ കാസ്‌ട്രേഷന്‍ ചെയ്യുന്നത് പരിഗണനയിലുണ്ടെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞിരിക്കുന്നത്. ഒരാളുടെ ലൈംഗിക തൃഷ്ണ കുറയ്ക്കുന്നതിനായാണ് കെമിക്കല്‍ കാസ്‌ട്രേഷന്‍ പ്രയോഗിക്കുക. ശസ്ത്രക്രിയയിലൂടെയുള്ള വന്ധ്യംകരണത്തില്‍ നിന്നും വ്യത്യസ്തമാണിത്.
ക്രൂരമായ ബലാംത്സംഗക്കേസുകളിലെ കുറ്റക്കാരെ പൊതുസ്ഥലത്ത് തൂക്കിക്കൊല്ലുകയാണ് വേണ്ടത്, എന്നാല്‍ ഇത് യൂറോപ്യന്‍ യൂണിയനില്‍ നിന്നടക്കം മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി വിലക്കു വരാനിടയാക്കുമെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്.
‘ കെമിക്കല്‍ കാസ്‌ട്രേഷന്‍ കൊണ്ടുവരണമെന്നാണ് ഞാന്‍ കരുതുന്നത്. നിരവധി രാജ്യങ്ങളില്‍ ഇത് നടപ്പാക്കുന്നതിനെ പറ്റി ഞാന്‍ വായിച്ചിട്ടുണ്ട്,’ ഇമ്രാന്‍ഖാന്‍ പാക് ന്യൂസ് സ്റ്റേഷന്‍ ചാനല്‍ 92 നോട് പറഞ്ഞു.
ഒപ്പം കുറ്റകൃത്യത്തിന്റെ തോത് ഒന്നും രണ്ടും മൂന്നും ഡിഗ്രികളിലായി ഗ്രേഡ് ചെയ്യണമെന്നും ഒന്നാമത്തെ ഡിഗ്രിയില്‍ പെടുന്നവര്‍ക്ക് (ലൈംഗിക കുറ്റകൃത്യങ്ങള്‍) കെമിക്കല്‍ കാസ്‌ട്രേഷന്‍ നടപ്പാക്കണമെന്നുമാണ് ഇമ്രാന്‍ഖാന്റെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല