1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2018

സ്വന്തം ലേഖകന്‍: വാതക ചോര്‍ച്ച കണ്ടെത്താന്‍ ഇനി ഈച്ച റോബോട്ട്. വാതക ചോര്‍ച്ച കണ്ടുപിടിക്കാനും ഒപ്പം കൃഷി സ്ഥലങ്ങളില്‍ നിരീക്ഷണം നടത്താനും കഴിവുള്ള ഈച്ച റോബട്ടായ ‘റോബോഫ്‌ലൈ’ വികസിപ്പിച്ചത് യുഎസിലെ വാഷിങ്ടന്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജരുള്‍പ്പെട്ട ശാസ്ത്രജ്ഞരാണ്.

കുഞ്ഞിച്ചിറകുകള്‍ അടിച്ചാണ് ഈ റോബട്ട് പ്രാണികള്‍ മുന്നോട്ടുനീങ്ങുകയെന്ന് ശാസ്ത്രജ്ഞരുടെ സംഘം അറിയിച്ചു. നിലവില്‍ ഈച്ച റോബട്ടുകള്‍ ഉപയോഗത്തിലുണ്ടെങ്കിലും ഇവ പ്രവര്‍ത്തിപ്പിക്കുക എളുപ്പമല്ല. ചെറിയ ശരീരത്തില്‍ ബാറ്ററികള്‍ ഘടിപ്പിക്കാന്‍ കഴിയില്ല.

ഇലക്ട്രിക് വയര്‍ ബന്ധിച്ചാണ് ഊര്‍ജം എത്തിക്കുക. എന്നാല്‍ റോബോഫ്‌ലൈ റോബട്ടുകളെ ഇങ്ങനെ ബന്ധിക്കേണ്ട കാര്യമില്ല. ലേസറില്‍ നിന്നാണ് ഇതിനു വേണ്ട ഊര്‍ജം ലഭിക്കുക. നിലവില്‍ റോബട്ടിന്റെ വികസനം പ്രാരംഭദശയിലാണ്. ഇതിനെ പൂര്‍ണതയിലേക്ക് എത്തിക്കാനാണു ഗവേഷകരുടെ ശ്രമം.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.