സ്വന്തം ലേഖകന്‍: കശ്മീരിന്റെ കാര്യത്തില്‍ ഇന്ത്യയെ രൂക്ഷമായ വിമര്‍ശിച്ച് ഷാഹിദ് അഫ്രീദി; ചുട്ട മറുപടിയുമായി ഗൗതം ഗംഭീര്‍. ഇന്ത്യന്‍ അധീന കശ്മീരില്‍ നിഷ്‌കളങ്കരായ ജനങ്ങള്‍ വെടിയേറ്റ് വീഴുകയാണെന്നും നിശ്ചയദാര്‍ഢ്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ശബ്ദം ഭരണാധികാരികള്‍ അടിച്ചമര്‍ത്തുകയാണെന്നുമായിരുന്നു അഫ്രീദി നേരത്തെ ട്വീറ്റ് ചെയ്തത്. ഐക്യരാഷ്ട്രസഭ പോലെയുള്ള സംഘടനകള്‍ രക്തച്ചൊരിച്ചിലൊഴിവാക്കാന്‍ ഒന്നും ചെയ്യാത്തത് അദ്ഭുതപ്പെടുത്തുന്നുവെന്നും അഫ്രീദി ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് പിന്നാലെയാണ് ഗംഭീര്‍ മറുപടിയുമായെത്തിയത്. ‘നമ്മുടെ കശ്മീരിനെക്കുറിച്ചും ഐക്യരാഷ്ട്രസഭയെക്കുറിച്ചും അഫ്രീദി പറഞ്ഞതില്‍ പ്രതികരണത്തിനായി മാധ്യമങ്ങള്‍ എന്നെ വിളിച്ചിരുന്നു. അവരോട് എന്താണ് പറയുക? അഫ്രീദിയുടെ കൈയിലുള്ള നിഘണ്ടുവില്‍ യു.എന്‍ എന്ന് പറഞ്ഞാല്‍ അണ്ടര്‍ നയന്റീന്‍ എന്നാണ്. അഫ്രീദി ആ യു.എന്നിനെക്കുറിച്ചാകും പറഞ്ഞിട്ടുണ്ടാകുക. മാധ്യമങ്ങള്‍ക്ക് ശാന്തരാകാം. പതിവുപോലെ നോ ബോളിലെ വിക്കറ്റാണ് അഫ്രീദി ആഘോഷിക്കുന്നത്,’ ഗംഭീര്‍ വ്യക്തമാക്കി.
ഇത് ആദ്യമായല്ല അഫ്രീദി വിവാദ പരാമര്‍ശവുമായി രംഗത്തെത്തുന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ കശ്മീരി ജനത പിന്തുണയ്ക്കുന്നുണ്ടെന്ന് 2016 മാര്‍ച്ചില്‍ അഫ്രീദി പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ ബി.സി.സി.ഐ രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം മുന്‍ പാക് നായകന്‍ ഇമ്രാന്‍ ഖാനും കശ്മീരില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. പാക് ജനത കശ്മീര്‍ ജനതയ്ക്ക് ഒപ്പമാണെന്നും ഇന്ത്യ അടിച്ചമര്‍ത്തല്‍ നിര്‍ത്തണമെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല