1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2023

സ്വന്തം ലേഖകൻ: ഒന്നരമാസത്തിലേറെയായി തുടരുന്ന ഇസ്രയേൽ – ഹമാസ് ഏറ്റുമുട്ടലിനൊടുവില്‍ വെടിനിർത്തൽ. നാലുദിവസത്തെ വെടിനിര്‍ത്തലിനാണ്‌ ഖത്തറിന്റെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ ഇരുവിഭാഗങ്ങളും സമ്മതിച്ചത്. ആദ്യഘട്ടത്തിൽ, ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന 13 പേരെയാണ് മോചിപ്പിക്കുക. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിമുതലാണ് വെടിനിര്‍ത്തല്‍ ആരംഭിക്കുക.

വെടിനിർത്തൽ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ ബോംബ് വര്‍ഷിച്ചതായി
ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകുന്നേരം നാലുമണിയോടു കൂടിയായിരിക്കും ആദ്യഘട്ടത്തിൽ ബന്ദി കൈമാറ്റം നടക്കുക. അടുത്ത നാല് ദിവസങ്ങളിലായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും.

ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസ്തീനികളെയും വിട്ടുനൽകുമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു. ഇന്ധനം അടക്കമുള്ള അവശ്യവസ്തുക്കളടങ്ങിയ 200 ഓളം ട്രക്കുകൾ ഗാസയിൽ എത്തുമെന്ന് ഹമാസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.പി. റിപ്പോർട്ട് ചെയ്തു. അതേസമയം, ഹമാസ് ബന്ദികളെ പാർപ്പിച്ചിരിക്കുന്ന സങ്കേതങ്ങൾ അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റി സന്ദർശിക്കണമെന്ന് നിർദിഷ്ട വെടിനിർത്തൽക്കരാറിൽ പറയുന്നുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഇതിനിടെ, ജബലിയ അഭയാർഥിക്യാമ്പിനുനേരെയും ബെയ്ത് ഹനൂനിലെ ജനവാസകേന്ദ്രം, പള്ളി എന്നിവയ്ക്കുനേരെയും വ്യാഴാഴ്ച ആക്രമണമുണ്ടായി. 24 മണിക്കൂറിനിടെ മുന്നൂറിലേറെ ഹമാസ് താവളങ്ങൾ തകർത്തതായി ഇസ്രയേൽസേന അവകാശപ്പെട്ടു. ഷെയ്ഖ് റദ്‍വാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഒന്നരമാസമായിത്തുടരുന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14,500 കടന്നു. 13,300 പലസ്തീൻ ജനതയും 1200 ഇസ്രയേൽ ജനതയുമാണ് കൊല്ലപ്പെട്ടത്.

അതിനിടെ ഗാസയിലെ ഏറ്റവുംവലിയ ആശുപത്രിയായ അൽ ശിഫയ്ക്കടിയിൽ ഹമാസുകാരുടെ ഒളിത്താവളം വിദേശമാധ്യമപ്രവർത്തകർക്കുമുന്നിൽ തുറന്നുകാട്ടി ഇസ്രയേൽ സൈന്യം. ബുധനാഴ്ച ഇടുങ്ങിയ കൽത്തുരങ്കത്തിലൂടെ പത്രപ്രവർത്തകരെ സേനാംഗങ്ങൾ കൂട്ടിക്കൊണ്ടുപോയി. അൽ ശിഫയടക്കമുള്ള ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ഹമാസ് പ്രവർത്തിക്കുന്നതെന്ന ആരോപണം തെളിയിക്കുകയായിരുന്നു ലക്ഷ്യം.

150 മീറ്ററിലധികം ദൈർഘ്യമുണ്ട് ഭൂഗർഭ അറയ്ക്ക്. തുരങ്കത്തിന്റെ അറ്റത്തുകണ്ടെത്തിയ കിടപ്പുമുറിയിൽ ശീതീകരണസംവിധാനം, അടുക്കള, ശൗചാലയം, ഊരിയിട്ട ഒരു ജോഡി ലോഹപടച്ചട്ട എന്നിവ കണ്ടെത്തി. “ഗാസയിലെ ഏറ്റവുംവലിയ ആശുപത്രിയാണ് അൽ ശിഫ. ഒപ്പം ഹമാസിന്റെ ഏറ്റവുംവലിയ ഭീകരത്താവളവും. റോക്കറ്റുകൾ അയക്കുന്നതുൾപ്പെടെ ഹമാസിന്റെ യുദ്ധകാര്യ ഏകോപനങ്ങളെല്ലാം നടക്കുന്നത് ഇവിടെനിന്നാണ്” – ഇസ്രയേൽ സൈനികവക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. എ.കെ.-47, ഡ്രോണുകൾ, ഇരുപതോളം ഗ്രനേഡുകൾ തുടങ്ങി അൽ ശിഫയിൽനിന്ന് പിടിച്ചെടുത്ത ആയുധങ്ങളും സൈന്യം മാധ്യമങ്ങളെ കാണിച്ചു.

ഇതിനിടെ ജബലിയ അഭയാർഥിക്യാമ്പിനുനേരെയും ബെയ്ത് ഹനൂനിലെ ജനവാസകേന്ദ്രം, പള്ളി എന്നിവയ്ക്കുനേരെയും വ്യാഴാഴ്ച ആക്രമണമുണ്ടായി. 24 മണിക്കൂറിനിടെ മുന്നൂറിലേറെ ഹമാസ് താവളങ്ങൾ തകർത്തതായി ഇസ്രയേൽസേന അവകാശപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.