1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2018

സ്വന്തം ലേഖകന്‍: ഗാസയില്‍ പ്രതിഷേധം വ്യാപിക്കുന്നു; ഒരാഴ്ചക്കുള്ളില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് 29 പലസ്തീന്‍കാര്‍. ഇസ്രയേല്‍–ഗാസ അതിര്‍ത്തിയില്‍ പലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ വെള്ളിയാഴ്ച ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഏഴുപേര്‍ കൂടി കൊല്ലപ്പെട്ടു. പലസ്തീന്‍ ഐന്‍ മീഡിയ ക്യാമറാ മാന്‍ യാസര്‍ മുര്‍തജയും (30) ഇവരില്‍ ഉള്‍പ്പെടുന്നു.

ഒരാഴ്ചയ്ക്കിടെ 12 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടെ 1070 പേര്‍ക്കാണു പരുക്കേറ്റത്. 25 പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച നടന്ന വെടിവയ്പില്‍ മാത്രം 293 പേര്‍ക്കു പരുക്കേറ്റു. ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിലെ ഏറ്റവും ശക്തമായ പ്രകടനങ്ങളിലൊന്നാണു വെള്ളിയാഴ്ച അരങ്ങേറിയത്. 20,000 പലസ്തീന്‍കാര്‍ പങ്കെടുത്തതായാണു കണക്ക്.

ഉച്ചയ്ക്കു പ്രാര്‍ഥനയ്ക്കു ശേഷം പ്രക്ഷോഭകരുടെ ചെറുസംഘങ്ങള്‍ ഇസ്രയേല്‍ അതിര്‍ത്തിയിലേക്കു നടത്തിയ മാര്‍ച്ചിനു നേരെയാണു വെടിവയ്പുണ്ടായത്. വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ യാസര്‍ മുര്‍തജ ഹെല്‍മറ്റും പ്രസ് സ്റ്റിക്കര്‍ പതിച്ച സുരക്ഷാ ജാക്കറ്റും ധരിച്ചിരുന്നതായും ഇതു വ്യക്തമായിട്ടും നിറയൊഴിക്കുകയായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ ആരോപിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.