1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2018

സ്വന്തം ലേഖകന്‍: ഗാസയില്‍ സംഘര്‍ഷം അതിരൂക്ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി; രണ്ടായിരത്തിലേറെ പേര്‍ക്ക് പരുക്ക്. ഇസ്രായേലിലെ യു.എസ് എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റിയതിനെതിരെ ഫലസ്തീനികള്‍ നടത്തിയ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 60 ആയി. സൈന്യം പ്രയോഗിച്ച കണ്ണീര്‍വാതകം ശ്വസിച്ച് മരിച്ച പിഞ്ചുകുഞ്ഞ് അടക്കം 16 വയസ്സില്‍ താഴെയുള്ള എട്ട് പേരും കൊല്ലപ്പെട്ടവരില്‍പെടുമെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എട്ട് മാസം പ്രായമുള്ള ലൈല അന്‍വര്‍ അല്‍ഗാന്‍ദൂര്‍ ആണ് മരിച്ചത്. 2,700 ഓളം ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമായി. ന്യൂയോര്‍ക്കിലും ഇസ്തംബൂളിലും ജക്കാര്‍ത്തയിലും റാലികള്‍ അരങ്ങേറി. ഇസ്രായേല്‍ അംബാസഡറോട് രാജ്യംവിടാന്‍ തുര്‍ക്കി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഫലസ്തീനികളെല്ലാം ഭീകരരാണെന്ന് പറഞ്ഞ ഇസ്രായേല്‍ അംബാസഡറെ വിളിച്ചുവരുത്തി ബെല്‍ജിയം വിദേശകാര്യ മന്ത്രി അതൃപ്തി അറിയിച്ചു.

ഞായറാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇരുകാലുകളുമില്ലാത്ത ഫാദി അബൂസലാഹും. 2008 ലെ സ്രയേല്‍ ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട അബൂസലാഹ് വീല്‍ചെയറില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കവെയാണ് വെടിയേറ്റ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014ല്‍ ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തിനുശേഷം ഒരു ദിവസം ഇത്ര കനത്ത ആക്രമണം ആദ്യമായിരുന്നു. ഒരു ദിവസം ഇത്രയധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നതും മൂന്നു വര്‍ഷത്തിനിടെ ആദ്യമാണ്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.