1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2024

സ്വന്തം ലേഖകൻ: പുതിയ ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജിസിസി) ഏകീകൃത വീസയ്ക്ക് പേരിട്ടു–ഗൾഫ് ഗ്രാൻഡ് ടൂർസ്. ഇത് ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനും 30 ദിവസത്തിലേറെ താമസിക്കാനും അനുവദിക്കുന്നു. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി അറേബ്യൻ ട്രാവൽ മാർ കെറ്റിൽ (എടിഎം) ഈ സംരംഭം കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. വിനോദസഞ്ചാരം വർധിപ്പിക്കാനും ജിസിസി മേഖലയിലുടനീളം യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനും പുതിയ വീസ ലക്ഷ്യമിടുന്നു.

ഹോട്ടൽ അതിഥികളുടെ എണ്ണം വർധിപ്പിക്കുന്നതിനും മേഖലയെ പ്രാദേശിക, രാജ്യാന്തര വിനോദസഞ്ചാരികളുടെ മുൻനിര കേന്ദ്രമാക്കി മാറ്റുന്നതിനും പുതിയ ടൂറിസ്റ്റ് വീസ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫയും സൗദി ടൂറിസം അതോറിറ്റി സിഇഒയും ഒമാനിലെ പൈതൃക ടൂറിസം മന്ത്രാലയത്തിലെ ടൂറിസം അണ്ടർസെക്രട്ടറി ഫഹദ് ഹമീദാദ്ദീനും തമ്മിൽ ഇതുസംബന്ധമായി ചർച്ച നടത്തി.

അസ്സാൻ അൽ ബുസൈദി, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയുടെ സിഇഒ സാറാ ബുഹിജി എന്നിവർ. ജിസിസി രാജ്യങ്ങളായ ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ ടൂറിസം മേഖലയെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിൽ രാജ്യാന്തര മേഖലാ സംരംഭങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പാനലിസ്റ്റുകൾ ചർച്ച ചെയ്തു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജിസിസി) ഈ മേഖലയിലെ കൂടുതൽ സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതിനുള്ള ശ്രമത്തിൽ യൂറോപ്യൻ യൂണിയന്റെ ഷെൻഗൻ വീസയ്ക്ക് സമാനമായ ജിസിസി ടൂറിസ്റ്റ് വീസയ്ക്ക് ഏകകണ്ഠമായി അംഗീകാരം നൽകിയത്. 2023 ഡിസംബറോടെ ജിസിസി ടൂറിസം മന്ത്രിയോട് അഭിപ്രായം തേടിക്കൊണ്ട് ഒമാൻ പൈതൃക, ടൂറിസം മന്ത്രി സാലെം ബിൻ മുഹമ്മദ് അൽ മഹ്റൂഖ് തീരുമാനം സ്ഥിരീകരിച്ചു.

ഈ വർഷം ഏപ്രിലിൽ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി ഗൾഫ് രാജ്യങ്ങൾ ഏകീകൃത ടൂറിസ്റ്റ് വീസ ആരംഭിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് വ്യക്തമാക്കി. രാജ്യാന്തര വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ഏകീകൃത ജിസിസി ടൂറിസ്റ്റ് വീസ ഒരു പ്രധാന ഉപകരണമാണെന്ന് അൽ മർറി പറഞ്ഞു. വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുൾപ്പെടെ വിദേശികൾക്ക് ഏറെ ഗുണകരമാകുന്നതാണ് ഗൾഫ് ഗ്രാൻഡ് ടൂർസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.