സ്വന്തം ലേഖകൻ: ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) 45ാമത് ഉച്ചകോടി ഡിസംബർ ഒന്നിന് കുവൈത്തിൽ നടക്കും. ഉച്ചകോടിയോടുള്ള ബഹുമാനാർഥം അന്നേ ദിവസം പൊതു അവധിയായിരിക്കുമെന്ന് സിവിൽ സർവിസ് ബ്യൂറോ അറിയിച്ചു. എല്ലാ മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും പൊതുസ്ഥാപനങ്ങളും ഈ ദിവസം അടച്ചിടും.
എന്നാൽ, അവശ്യ പ്രവർത്തനങ്ങളുള്ള ഏജൻസികൾക്കും ഓർഗനൈസേഷനുകളിലും സേവനങ്ങൾ ഉണ്ടാകും. ഇവിടങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ നിർണയിക്കുന്ന പ്രകാരം ഷെഡ്യൂൾ സജ്ജീകരിക്കും. ഡിസംബർ ഒന്ന് ഞായറാഴ്ച ആയതിനാൽ അവധി ദിവസങ്ങളായ വെള്ളി, ശനി എന്നിവക്കൊപ്പം തുടർച്ചയായി മൂന്നു ദിവസം അവധി ലഭിക്കും.
മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവർക്കും ഈ അവധി ബാധകമാണ്. എന്നാൽ, അടിയന്തര സേവനങ്ങളും പൊതു താൽപര്യ സേവനങ്ങളും നൽകുന്ന ഏജൻസികൾ അവരുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടാതെ നടത്തുന്നതിനായി അതനുസരിച്ചുള്ള ഷെഡ്യൂളുകൾ തയ്യാറാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല