1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2023

സ്വന്തം ലേഖകൻ: ഗൾഫ്​ രാഷ്​ട്രങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക്​ യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന്​ ബ്രിട്ടീഷ്​ ഗവൺമെന്‍റ്​ വൃത്തങ്ങൾ അറിയിച്ചു.ജി.സി.സി പൗരൻമാർ ഇ-വീസക്ക്​ അപേക്ഷ നൽകുകയും 10 സ്​റ്റെർലിങ്​ പൗണ്ട്​ കൂടെ ഫീസായി അടക്കുകയും ചെയ്​താൽ മതി.

കുറഞ്ഞ ചെലവിൽ ബ്രിട്ടൻ സന്ദർശിക്കാൻ അവസരമൊരുക്കുകയാണ്​ ഇതുവഴി ലക്ഷ്യമിടുന്നത്​. ജി.സി.സി പൗരൻമാർക്ക്​ കൂടാതെ ജോർദാൻ പൗരന്മാർക്കും ഇതുപയോഗപ്പെടുത്താൻ സാധിക്കും.

യുകെ വിനോദ സഞ്ചാര മേഖലയിൽ ജി.സി.സി പൗരന്മാർ വലിയ സംഭാവനയാണ്​ നൽകുന്നതെന്നും അതിനാലാണ്​ പുതിയ ഇ-വീസ സ​മ്പ്രദായം അവർക്കായി കുറഞ്ഞ ചെലവിൽ ഏർപ്പെടുത്തുന്നതെന്നും യുകെ പ്രവാസി കാര്യ മന്ത്രി റോബർട്ട്​ ജെനറിക്​ വ്യക്​തമാക്കി.

മൾട്ടിപ്പ്​ൾ എൻ​ട്രിയുള്ള രണ്ട്​ വർഷത്തെ സന്ദർശക വീസയാണ്​ 10 പൗണ്ടിന്​ അനുവദിക്കുന്നത്​. മറ്റ്​ അന്താരാഷ്​ട്ര വീസകളെ അപേക്ഷിച്ച്​ ലളിതമായ നടപടിക്രമവും കുറഞ്ഞ ചെലവുമെന്നതാണ്​ ഇതിന്‍റെ പ്രത്യേകത. അപേക്ഷകർ അവരു​ടെ വ്യക്​തിഗത വിവരങ്ങളും ബയോ മെട്രിക്​ വിവരങ്ങളും ഡിജിറ്റൽ ഫോ​ട്ടോയും നൽകിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.