1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2015

സ്വന്തം ലേഖകന്‍: ആല്‍പ്‌സ് പര്‍വത നിരകളില്‍ വിമാനം തകര്‍ന്ന് 148 പേര്‍ മരിച്ചതായി സംശയം. ബാര്‍സിലോനയില്‍ നിന്ന് ഡുസല്‍ഡോഫിലേക്കു പോകുകയായിരുന്നു ജര്‍മന്‍ വിംഗ്‌സ് വിമാനമാണ് തകര്‍ന്നു വീണത്. 142 യാത്രക്കാരും ആറു ജീവനക്കാരുമാണു വിമാനത്തില്‍ ഉണ്ടായിരുന്നത്.

വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ ജീവനോടെ രക്ഷപ്പെട്ടുവെന്ന് കരുതുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോസിസ് ഹോളണ്ട് അറിയിച്ചു. അപകട കാരണം വെളിവായിട്ടില്ലെന്നും എന്നാല്‍ അപകടത്തിന്റെ രീതി വച്ചു നോക്കിയാല്‍ യാത്രാക്കാര്‍ ആരും തന്നെ രക്ഷപ്പെട്ടു എന്നു കരുതാന്‍ ആവില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.

ഡുസല്‍ഡോഫിലേക്കുള്ള വിമാനമായതിനാല്‍ യാത്രക്കാരില്‍ നല്ലൊരു ശതമാനം ജര്‍മ്മന്‍കാരാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ള ആല്‍പ്‌സിന്റെ ഉള്‍പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്.

തകര്‍ന്ന വിമാനത്തിന്റെ ചില അവശിഷ്ടങ്ങള്‍ ദക്ഷിണ ഫ്രാന്‍സിലെ ഒരു ഗ്രാമത്തില്‍ കണ്ടെത്തിയതായി ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം 9.39 നാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.

ജര്‍മ്മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സയുടെ ഉടമസ്ഥതയിലുള്ള ബജറ്റ് എയര്‍ലൈനാണ് ജര്‍മ്മന്‍ വിംഗ്‌സ്. അപകടത്തില്‍പ്പെട്ട എയര്‍ബസ് എ 320 വിഭാഗത്തില്‍പ്പെട്ട വിമാനം കഴിഞ്ഞ 24 വര്‍ഷമായി എയര്‍ലൈനു വേണ്ടി സര്‍വീസ് നടത്തുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.