1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2022

സ്വന്തം ലേഖകൻ: ജര്‍മനിയില്‍ ശരത്കാലത്തും ശൈത്യകാലത്തും പ്രതീക്ഷിക്കുന്ന കൊറോണ തരംഗത്തെ തടയാനുള്ള പദ്ധതി ഷോള്‍സ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പദ്ധതിയില്‍ 7 പോയിന്റുകളാണുള്ളത്. ലോക്ഡൗണും സ്കൂള്‍ അടച്ചുപൂട്ടലുകളും ഒഴിവാക്കിയിട്ടുണ്ട്. ഓഗസ്ററില്‍ ചേരുന്ന ഫെഡറല്‍ കാബിനറ്റ് ഈ നിര്‍ദേശങ്ങൾക്ക് അംഗീകാരം നല്‍കുന്നതോടെ നിയമമാകും. നിലവിലെ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 21ന് കാലഹരണപ്പെടും.

പുതിയ നിയമങ്ങള്‍ ഒക്ടോബര്‍ മുതല്‍ 2023 ഏപ്രില്‍ 7, വരെ ബാധകമായിരിക്കുമെന്ന് ഫെഡറല്‍ ആരോഗ്യ മന്ത്രി കാള്‍ ലൗട്ടര്‍ബാഹ് പറഞ്ഞു. നിലവില്‍ മാരകമായ കേസുകള്‍ കുറവാണ്. എങ്കിലും ബി 5 വേരിയന്റിനെതിരായ ഒരു പുതിയ വാക്സീനും പ്രതീക്ഷിക്കുന്നുണ്ട്.

രാജ്യവ്യാപകമായി ബാധകമാവുന്ന നടപടികള്‍ ഇവയാണ്. വിമാനയാത്രയിലും, ദീര്‍ഘദൂര യാത്രയിലും മാസ്ക് നിര്‍ബന്ധമാണ്. ആവശ്യമാണെങ്കില്‍, ഔട്ട്ഡോര്‍ ഇവന്റുകളിലും മാസ്കുകള്‍ നിര്‍ബന്ധമാക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ഇന്‍ഡോര്‍ ഏരിയകളില്‍ മാസ്ക് നിര്‍ബന്ധമാണ്.സ്കൂളുകളിലും മറ്റ് പരിശീലന സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്കും അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാർഥികള്‍ക്കും മാസ്ക് നിര്‍ബന്ധമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.