1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2021

സ്വന്തം ലേഖകൻ: ജർമ്മനിയിൽ ദേശീയ ലോക്ക്ഡൗൺ സംബന്ധിച്ച് ഫെഡറൽ സർക്കാരും സംസ്ഥാനങ്ങളും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. ഈസ്ററര്‍ വാരാന്ത്യത്തിനു ശേഷം ലോക്ക്ഡൗണ്‍ നടപ്പക്കാന്‍ ചാന്‍സലര്‍ മെർക്കൽ ലക്ഷ്യം വക്കുന്നു. എന്നാൽ രാജ്യവ്യാപകമായി കഠിനമല്ലാത്ത വിധത്തില്‍ ലോക്ക്ഡൗണ്‍ ആക്കണമെന്ന നിലപാടിലാണ് എതിർപക്ഷം.

അതേസമയം മന്ദഗതിയിലായിരുന്ന വാക്സീൻ വിതരണം ശക്തമാക്കിയ ജര്‍മ്മനി ഒരു ദിവസം 656,000 വാക്സീനെന്ന റെക്കോർഡിട്ട് വാക്സിനേഷന്‍ ഡ്രൈവ് ശക്തമാക്കി. കുടുംബ ഡോക്ടര്‍മാര്‍ക്ക് ജാബുകള്‍ നല്‍കാന്‍ അനുവദിച്ചതിന് ശേഷമാണ് ഒരു ദിവസത്തിനുള്ളില്‍ റെക്കോര്‍ഡ് എണ്ണം കുത്തിവെപ്പുകൾ എന്ന നേട്ടം സർക്കാർ സ്വന്തമാക്കിയത്.

35,000 ഹൗസ് ഡോക്ടര്‍മാരാണ് രാജ്യത്തുടനീളം വാക്സീനേഷന്‍ പ്രചാരണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ രംഗത്തുള്ളത്. ഡിസംബര്‍ 27 ന് റോള്‍ഔട്ട് ആരംഭിച്ചതിനുശേഷം മൊത്തം 16.26 ദശലക്ഷം വാക്സീന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ജര്‍മ്മനിയിലെ ഏകദേശം 14 ശതമാനം ആളുകള്‍ക്ക് ആദ്യ ഡോസ് ലഭിച്ചു. കഴിഞ്ഞ ദിവസം ഇത് 13 ശതമാനമായിരുന്നു. ജനസംഖ്യയുടെ ഏതാണ്ട് ആറ് ശതമാനം പേര്‍ക്ക് രണ്ട് ഡോസും ലഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.