1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2021

സ്വന്തം ലേഖകൻ: ജൂലൈ ഒന്നു മുതല്‍ അപകട സാധ്യതയുള്ള പ്രദേശങ്ങള്‍ക്കുള്ള കോവിഡ് യാത്രാ വിലക്ക് പിൻവലിച്ച് ജർമ്മനി. വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് പു റത്തുവിട്ട പുതിയ നിബന്ധകൾ പ്രകാരം ഇന്‍സിഡെന്‍സ് റേറ്റ് 200ന് താഴെയുള്ള രാജ്യങ്ങളാണ് സുരക്ഷിതം. യാത്രാ മുന്നറിയിപ്പ് നീക്കുന്നതിന് ഏഴു ദിവസത്തെ ഇൻസിഡൻസ് നിരക്ക് 200 ന് മുകളിലുള്ള രാജ്യങ്ങൾക്കുള്ള വിലക്ക് തുടരും.

വാക്സിനേഷന്‍ ലഭിച്ചവര്‍ക്കും കോവിഡിൽ നിന്ന് മുക്തി നേടിയവർക്കും ടെസ്റ്റ് നടത്തിയവര്‍ക്കും ഭാവിയില്‍ യൂറോപ്പില്‍ ഒരു പൊതുവായ യാത്രാ നിയമ ചട്ടക്കൂട് ഉണ്ടാകുമെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ഏഴ് ദിവസത്തിനുള്ളില്‍ ഒരു ലക്ഷം ആളുകളിൽ 50 മുതല്‍ 200 വരെയുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളെ ഇനി “റിസ്ക് സോണ്‍” ആയി കണക്കാക്കില്ല. എന്നാല്‍ ഉയര്‍ന്ന തോതിലുള്ള രോഗ വ്യാപനമുള്ള രാജ്യങ്ങളിലോ ബ്രിട്ടനെപ്പോലെ ആല്‍ഫാ, അല്ലെങ്കില്‍ ഡെല്‍റ്റ പോലുള്ള വൈറസ് വകഭേദങ്ങള്‍ കൂടുതലുള്ള രാജ്യങ്ങളിലോ നിയന്ത്രണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഈ നിയമം ബാധകമാവില്ല.

മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവർ അവരുടെ റിസ്ക് സ്ററാറ്റസ് അനുസരിച്ച് വ്യത്യസ്ത നിയമങ്ങള്‍ പാലിക്കണം. നിലവില്‍ ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, യുകെ എന്നിവ ഉള്‍പ്പെടുന്ന ‘വൈറസ് വേരിയന്‍റ് രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളാണ്. ജര്‍മ്മനിയിലെ താമസക്കാര്‍ക്കും പൗരന്മാര്‍ക്കും ഈ നിയമം ബാധകമാവില്ലെങ്കിലും ഈ രാജ്യങ്ങളില്‍ നിന്ന് ജര്‍മ്മനിയിലേക്ക് വരുന്ന മറ്റു വിഭാഗക്കാർക്ക് പൊതുവായ നിരോധനമുണ്ട്.

യുഎസ്, കാനഡ, ഓസ്ട്രിയ, ഉക്രെയ്ന്‍, സൈപ്രസ്, ലെബനന്‍, പോര്‍ച്ചുഗല്‍, നോര്‍വേ, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലന്‍ഡ്, ഗ്രീസ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങള്‍ നിലവിലെ ‘റിസ്ക്’ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. ഈ മാറ്റങ്ങള്‍ ജൂണ്‍ 13 മുതല്‍ പ്രാബല്യത്തില്‍ വരും. മഹാമാരിയുടെ തുടക്കത്തിൽ 2020 മാര്‍ച്ചിലാണ് ജർമ്മനി കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.