1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2022

സ്വന്തം ലേഖകൻ: ജർമ്മന്‍ സര്‍ക്കാര്‍ കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ മേയ് 31 വരെ നീട്ടി.വിദേശത്തു നിന്നു ജർമ്മനിയിലേക്കു പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവർ കൊറോണ വൈറസ് പ്രവേശന നിയമങ്ങള്‍ പാലിക്കണം. ജർമ്മനിയിലേക്കു വരുന്നതിനു മുൻപു 12 വയസ്സിനു മുകളിലുള്ള ആളുകളോടു ചെക്ക് ഇന്‍ ചെയ്യുമ്പോഴോ കയറുന്നതിനു മുമ്പോ അവരുടെ കോവിഡ് രേഖകള്‍ (വാക്സീനേഷന്‍, നെഗറ്റീവ് ടെസ്റ്റിന്റെ തെളിവ്) അപ്‌ലോഡ് ചെയ്യാനോ കാണിക്കാനോ ആവശ്യപ്പെടും.

ഇതു ജർമ്മനിയില്‍ 3 ജി റൂള്‍ എന്നാണ് അറിയപ്പെടുന്നത്.
ജർമ്മനിയിലെ ഒരു വിമാനത്താവളത്തില്‍ നിന്നു ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാരും രാജ്യത്ത് എത്തുന്നതിനു മുൻപ് അവരുടെ കോവിഡ് നിലയുടെ തെളിവ് ഹാജരാക്കണം. ഇയുവിനു പുറത്തുള്ള മൂന്നാം രാജ്യങ്ങളിലേക്കുള്ള നോണ്‍–ഷെഞ്ചന്‍ ട്രാന്‍സിറ്റിനും ഇതു ബാധകമാണ്.

ജർമ്മനിയിലേക്കു വാഹനമോടിക്കുന്നവരോ മറ്റു വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരോ ഈ തെളിവ് കൈവശം വയ്ക്കണം. അതിര്‍ത്തികള്‍ക്കു സമീപം ക്രമരഹിതമായ പരിശോധനകള്‍ നടത്താം. എന്നിരുന്നാലും, വാസ്തവത്തില്‍ ഇതു പലപ്പോഴും സംഭവിക്കുന്നില്ല. മാര്‍ച്ച് ആദ്യം, ജർമ്മനി കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ മാറ്റി എല്ലാ രാജ്യങ്ങളെയും ഉയര്‍ന്ന അപകടസാധ്യതയുള്ള പട്ടികയില്‍ നിന്നു നീക്കം ചെയ്തിരുന്നു.

കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം മുൻപത്തെ കോവിഡ് വേരിയന്റുകളേക്കാള്‍ ഗുരുതരമായ രോഗത്തിനു കാരണമാകുമെന്നു കണ്ടെത്തിയതിനാലാണ് ഈ നീക്കമെന്ന് അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച കാലാവധി തീരുമായിരുന്ന യാത്രാ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ മേയ് 31 വരെ നീട്ടിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.