1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2017

സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ നക്ഷത്രമെണ്ണി ചാന്‍സലര്‍ അംഗല മെര്‍കലും പാര്‍ട്ടിയും, മുന്നണി രൂപീകരണ ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞു. പൊതുതെരഞ്ഞെടുപ്പ് നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മെര്‍കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകള്‍ക്കും സഖ്യ കക്ഷിയായ ക്രിസ്ത്യന്‍ സോഷ്യല്‍ യൂനിയനും കഴിയാത്തത് രൂക്ഷമായ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

ഇവര്‍ക്കൊപ്പം മന്ത്രിസഭരൂപവത്കരണത്തിന് സന്നദ്ധരായി രണ്ടുമാസത്തിലധികം ചര്‍ച്ച നടത്തിയ ഗ്രീന്‍ പാര്‍ട്ടിയും ഫ്രീ ഡെമോക്രാറ്റുകളും ഒടുവില്‍ എങ്ങുമെത്താതെ അവസാനിച്ചു. അതോടെ വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക് എന്ന അവസ്ഥ ഒഴിവാക്കാനായി ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മയര്‍ സമവായ ചര്‍ച്ച തുടങ്ങിയിരുന്നു.

ഇടതുപക്ഷകക്ഷികളായ ലിങ്കെയും തീവ്ര വലതുപക്ഷ കക്ഷികളായ എ.എഫ്.ഡിയും ഒഴികെ ആരുമായും മന്ത്രിസഭ രൂപവത്കരണത്തിന് തയാറായ മെര്‍കലിന്റെ പാര്‍ട്ടിക്ക് ഒടുവില്‍ നിലവിലെ സഖ്യകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റുകളുമായി ചര്‍ച്ച ആരംഭിക്കേണ്ടിവന്നു. എന്നാല്‍, നയപരമായ കാര്യങ്ങളില്‍ യോജിപ്പിലെത്താന്‍ ഇതിവരെ കഴിഞ്ഞിട്ടില്ല.

പെന്‍ഷന്‍, മിനിമം വേതനം, ഉന്നതവിദ്യാഭ്യാസം അടക്കമുള്ള പഠനം സൗജന്യമാക്കുക, വിദേശ ആയുധകച്ചവട നിയന്ത്രണം എന്നീ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റുകളുടെ നിലപാടിനോട് എതിര്‍പ്പുള്ളവരാണ് ബവേറിയന്‍ സംസ്ഥാനത്തില്‍ മാത്രമുള്ള ക്രിസ്ത്യന്‍ സോഷ്യല്‍ യൂനിയന്‍ പാര്‍ട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.