സ്വന്തം ലേഖകന്‍: അഭയാര്‍ഥികളെ നാടുകടത്താന്‍ ജര്‍മനി, ഗ്രീസ് കരാര്‍; അഭയാര്‍ഥി പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് മെര്‍കല്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ രൂപവത്കരണത്തിന് ചാന്‍സലര്‍ അംഗല മെര്‍കലിനെ പിന്തുണച്ച കക്ഷികളുടെ സമ്മര്‍ദത്തിനുവഴങ്ങിയാണ് രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ തിരിച്ചയക്കാന്‍ ജര്‍മനി ഗ്രീസുമായി കരാറിലെത്തിയത്.
കരാര്‍പ്രകാരം ഓസ്ട്രിയന്‍ അതിര്‍ത്തിവഴി ജര്‍മനിയില്‍ പ്രവേശിച്ച അഭയാര്‍ഥികളെ 48 മണിക്കൂറിനകം തിരിച്ചയക്കാം. ഗ്രീസില്‍ അഭയംനല്‍കാന്‍ അപേക്ഷ നല്‍കിയവരെയാണ് മടക്കിയയക്കുക. മുന്‍വര്‍ഷങ്ങളില്‍ 10 ലക്ഷത്തിലേറെ അഭയാര്‍ഥികളെ ജര്‍മനി സ്വീകരിച്ചിരുന്നു.
നേരത്തേ സ്‌പെയിനും സമാനമായി ഗ്രീസുമായി കരാറിലെത്തിയിരുന്നു. കേവലഭൂരിപക്ഷം നേരിടുന്നതില്‍ പരാജയപ്പെട്ട അംഗല മെര്‍കല്‍ മാസങ്ങളോളം നടത്തിയ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ രൂപവത്കരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല