
സ്വന്തം ലേഖകൻ: ജർമനിയിലെ ഏറ്റവും താഴ്ന്ന വരുമാനക്കാര്‍ക്കുള്ള വേതനം മണിക്കൂറില്‍ 12 യൂറോയി ഉയര്‍ത്തുമെന്ന പ്രതിജ്ഞ ഒലാഫ് ഷോള്‍സിന്റെ പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു, ഈ വാഗ്ദാനം വര്‍ഷത്തിന്റെ അവസാന പാദത്തില്‍ പ്രാബല്യത്തില്‍ വരുത്തും. മിനിമം വേതനം മണിക്കൂറിന് 12 യൂറോയായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ബുധനാഴ്ച ആരംഭിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് മിനിമം വേതനം വര്‍ധിപ്പിക്കാന്‍ തൊഴില്‍ മന്ത്രി ഹുബെര്‍ട്ടസ് ഹെയ്ല്‍ (എസ്പിഡി) മുന്നോട്ടുവച്ച ബില്ലിന് കാബിനറ്റ് അംഗീകാരം നല്‍കി.
ഈ വര്‍ഷം ജനുവരി 1ന്, മിനിമം വേതനം 9.60 യൂറോയില്‍ നിന്ന് 9.82 യൂറോയായി ഉയര്‍ന്നു, അത് ജൂലൈ 1 ന് 10.45 യൂറോയായി ഉയരും. മിനിമം വേതനം 12 യൂറോയായി ഉയര്‍ത്താനുള്ള പദ്ധതി സാധാരണ നടപടി ക്രമത്തില്‍ നിന്ന് ഒരു മാറ്റമാണ്, ഇത് ഒറ്റത്തവണ 15 ശതമാനം വർധനവ് രേഖപ്പെടുത്തും. കരട് ബില്‍ അവതരിപ്പിച്ച് തൊഴില്‍ മന്ത്രി ഹുബെര്‍ട്ടസ് ഹെയ്ല്‍ പറഞ്ഞു, രാജ്യത്തെ മിനിമം വേതനം യൂറോപ്പിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ശരാശരിയിലും താഴെയാണ്. 1.55 യൂറോയുടെ അധിക വർധനവ് ഇത് പരിഹരിക്കാന്‍ സഹായിക്കും.
പുതിയ ഡ്രാഫ്റ്റ് അനുസരിച്ച്, മിനിമം വേതനം 15 മാസത്തേക്ക് മാറ്റമില്ലാതെ തുടരും, അടുത്ത വർധനവ്, 2024 ജനുവരി 1 ന് തൊഴിലുടമകളുടെയും ട്രേഡ് യൂണിയനുകളുടെയും മിനിമം വേതന കമ്മീഷന്‍ വീണ്ടും തീരുമാനിക്കും. കരട് നിയമമനുസരിച്ച്, 6.2 ദശലക്ഷം തൊഴിലാളികള്‍ 12 യൂറോയില്‍ താഴെ ഒരു മണിക്കൂര്‍ വേതനം നേടുന്നു. 12 യൂറോയിലേക്കുള്ള വർധനവ് എല്ലാ തൊഴിലാളികളും ശരാശരി മൊത്ത വേതനത്തിന്റെ 60 ശതമാനമെങ്കിലും സമ്പാദിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സഹായിക്കും. നഴ്സിങ് ഹോം ജീവനക്കാര്‍ക്ക് 550 യൂറോ വരെഈ വര്‍ഷം കോവിഡ് ബോണസ് ലഭിക്കും.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല