1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2024

സ്വന്തം ലേഖകൻ: ജര്‍മന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം മാത്രമാണ് യൂണിഫോമിനുള്ള വസ്തുക്കൾ ലഭ്യമാകുന്നതെന്ന പരാതി വ്യാപകമാകുന്നു. പൂര്‍ണ യൂണിഫോമില്ലെങ്കില്‍ പൊതുജനങ്ങളില്‍ നിന്ന് ബഹുമാനം കിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, യൂണിഫോം ക്ഷാമത്തില്‍ പ്രതിഷേധിച്ച് രണ്ടു പൊലീസുകാര്‍ പാന്‍റസിടാതെ പരസ്യമായി പ്രതിഷേധിച്ചു. ഈ ദൃശ്യങ്ങൾ യൂട്യൂബിലൂടെ പങ്കുവച്ചു.

രണ്ടു ഉദ്യോഗസ്ഥർ ജര്‍മന്‍ പൊലീസിന്‍റെ ബിഎംഡബ്ല്യു കാറിലിരുന്ന് സംസാരിക്കുന്നതാണ് വിഡിയോയിലെ ആദ്യ രംഗം. എത്ര നാളായി നീ കാത്തിരിക്കുന്നതായി ഇരുവരും പരസ്പരം ചോദിക്കുന്നു. ആറു മാസമെന്ന് ഒരാളും എട്ടു മാസമെന്ന് രണ്ടാമത്തെയാളും മറുപടി പറയുന്നു. ഇതിനു ശേഷം ഇരുവരും കാറില്‍ നിന്നു പുറത്തിറങ്ങി നടക്കുമ്പോഴാണ് ഇരുവര്‍ക്കും പാന്‍റസില്ലെന്നു വ്യക്തമാകുന്നത്.

ഷര്‍ട്ട്, പാന്‍റസ്, ക്യാപ്പ്, ജാക്കറ്റ് എന്നിങ്ങനെ 21 ഐറ്റങ്ങള്‍ ഉള്‍പ്പെടുന്നതാണ് ജര്‍മന്‍ പൊലീസിന്‍റെ സമ്പൂര്‍ണ യൂണിഫോം. ഏതായാലും വിഡിയോ പുറത്തിറങ്ങിയതോടെ ഫെഡറല്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിശദീകരണവും വന്നു. വിതരണ ശൃംഖലയിലെ പ്രശ്നം കാരണമാണ് യൂണിഫോം വൈകുന്നതെന്നും, എത്രയും വേഗം ഇതിനു പരിഹാരം കാണുമെന്നുമാണ് മന്ത്രാലയം വക്താവ് അറിയിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.