
സ്വന്തം ലേഖകൻ: ദശാബ്ദത്തിൽ ഏറ്റുവും വലിയ ഗതാഗത സ്തംഭനത്തിന് സാക്ഷ്യം വഹിച്ച് ജർമ്മനി. വെർഡി ട്രേഡ് യൂണിയനും റെയിൽ റോഡ് യൂണിയൻ ഇവിജിയും സംയുക്തമായി ആഹ്വാനം ചെയ്ത 24മണിക്കൂർ പണിമുടക്കാണ് ഗതാഗത തടത്തിന് കാരണം. രാജ്യത്ത് പണപ്പെരുപ്പം രൂക്ഷമായത് തൊഴിലാളികളെ പ്രതികൂലമായി ബാധിച്ചതോടെയാണ് സമരം പ്രഖ്യാപിച്ചത്.
സമരത്തെ തുടർന്ന് റോഡ്, റെയിൽ വേ, വ്യോമ മേഖലയിൽ ഗതാഗത തടസമുണ്ടായി. രാജ്യത്തെ ഏറ്റുവും വലിയ വിമാനത്താവളങ്ങളായ മ്യൂണിക്കിലും ഫ്രാങ്ക്ഫർട്ടലും വിമാന സർവ്വീസുകൾ നിർത്തിവെച്ചു. കൂടാതെ ദീർഘദൂര റെയിൽ സർവീസുകൾ ജർമ്മൻ റെയിൽ ഓപ്പറേറ്റർ ഡച്ച് ബാൻ ഡിബിഎൻയുഎലും റദ്ദാക്കി.
രാജ്യത്ത് വർദ്ധിച്ച പണപെരുപ്പത്തിൽ പൊറുതിമുട്ടിയാണ് തൊഴിലാളികൾ പണിമുടക്കിലേക്ക് എത്തിയത്. ഇത് ദശലക്ഷകണക്കിന് ആളുകളുടെ യാത്രയെ തടസ്സപ്പെടുത്തി. പൊതുഗതാഗതത്തിലും വിമാനത്താവളങ്ങളിലും ഉൾപ്പെടെ പൊതുമേഖലയിലെ ഏകദേശം 25 ലക്ഷം ജീവനക്കാർക്കുവേണ്ടി വെർഡി യൂണിയനാണു ചർച്ചകൾ നടത്തുന്നത്.
അതേസമയം റെയിൽവേ, ട്രാൻസ്പോർട്ട് യൂണിയൻ ഇവിജി റെയിൽവേ ഓപ്പറേറ്ററായ ഡ്യൂഷെ ബാനിലെയും ബസ് കമ്പനികളിലെയും ഏകദേശം 230,000 ജീവനക്കാർക്ക് വേണ്ടി ചർച്ച നടത്തി. ജർമ്മൻ ഉപഭോക്തൃ വില സൂചിക ഫെബ്രുവരിയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ഉയർന്നിരുന്നു. മുൻ വർഷത്തേക്കാൾ 9.3% വർദ്ധനവാണ് രേഖപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല