
സ്വന്തം ലേഖകൻ: ജര്‍മ്മനിയിലെ മെഡിക്കല്‍ സ്ററാഫുകള്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പാര്‍ലമെന്റ് അംഗീകരിച്ചു.പുതുതായി അംഗീകരിച്ച നിയമം ദന്തഡോക്ടര്‍മാര്‍ക്കും മൃഗഡോക്ടര്‍മാര്‍ക്കും വാക്സിന്‍ നിർബന്ധമാക്കി. രാജ്യത്ത് കോവിഡ് അണുബാധയുടെ നാലാമത്തെ തരംഗത്തെ തടയുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.
കോവിഡ് വാക്സിന്‍ മാന്‍ഡേറ്റാക്കി. നിലവില്‍ ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ക്രിസ്മസ് അവധി അടുക്കുന്തോറും രോഗികളുടെ വർധനവിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനാല്‍, സര്‍ക്കാര്‍, പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിന് മുന്‍ഗണന നല്‍കി. വാക്സിനേഷന്‍ നല്‍കാനും ബൂസ്ററര്‍ ഷോട്ട് ക്യാംപെയ്ൻ വേഗത്തിലാക്കാനും ലക്ഷ്യമിട്ടുള്ള നടപടികള്‍ ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.
വാക്സിൻ എടുക്കാത്തതിന് കാരണം കാണിക്കാൻ കഴിയുന്ന ആരോഗ്യ പ്രവര്‍ത്തകരെ മാത്രമേ നിയമത്തിൻ നിന്ന് ഒഴിവാക്കുകകയുള്ളു. വാക്സിന്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത ആളുകള്‍ക്ക് ഗണ്യമായ’ പിഴകള്‍ നേരിടേണ്ടിവരുമെന്ന് ജര്‍മ്മന്‍ ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാഹ് പറഞ്ഞു. നിര്‍ബന്ധിത കോവിഡ് വാക്സിൻ ഒഴിവാക്കുന്ന ആളുകള്‍ക്ക് ജയില്‍ ശിക്ഷയേക്കാള്‍ പിഴ ഈടാക്കുമെന്നാണ് പുതിയ ആരോഗ്യമന്ത്രി വ്യക്തമാക്കിയത്.
ജർമനി കോവിഡ് രോഗത്തെ ഏറ്റവും മികച്ച രീതിയില്‍ നാവിഗേറ്റ് ചെയ്തുവെന്ന് പഠനം. ജര്‍മ്മനി, സ്വീഡന്‍, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ജനങ്ങളുടെ അവകാശങ്ങള്‍ കോവിഡ് സമയത്ത് മികച്ച രീതിയില്‍ നിലനിര്‍ത്തിയതായി പുതിയ പഠനം കണ്ടെത്തി. സര്‍വേയില്‍ പങ്കെടുത്ത രാജ്യങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്മെന്റിന്റെ (ഒഇസിഡി) അംഗങ്ങളും ഉള്‍പ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല