1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2018

സ്വന്തം ലേഖകന്‍: മൂന്നാംമുറയുടെ പേരില്‍ കുപ്രസിദ്ധയായ ജിന ഹാസ്‌പെല്‍ യുഎസ് ചാരസംഘടന സിഐഎയുടെ തലപ്പത്തേക്ക് എന്ന് റിപ്പോര്‍ട്ട്. നിലവില്‍ സിഐഎ ആക്ടിങ് ഡയറക്ടറായ ജിന, തടവുകാരോട് മൂന്നാംമുറ പ്രയോഗിച്ചതായുള്ള വിവാദത്തെ തുടര്‍ന്ന് പിന്‍മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരം വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അനുനയ ശ്രമങ്ങള്‍ക്കൊടുവിലാണു സ്ഥാനാര്‍ഥിയായി തുടരാന്‍ തീരുമാനിച്ചതെന്നാണ് സൂചന. സെനറ്റാണ് ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കേണ്ടത്.

ഹാസ്‌പെലിന്റെ കാര്യത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ത്തന്നെ അഭിപ്രായഭിന്നതയുണ്ട്. മൈക്ക് പോംപെയോ സിഐഎ മേധാവിയായിരുന്നപ്പോഴാണു ഹാസ്‌പെല്‍ സിഐഎ ഡപ്യൂട്ടി ഡയറക്ടറായത്. പോംപെയോയെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചപ്പോള്‍ ആക്ടിങ് ഡയറക്ടറായി.

ജിന ഹാസ്‌പെല്‍ എന്തുകൊണ്ടും ഇന്നത്തെ സാഹചര്യത്തിനു യോജിച്ചയാളെന്നു ട്രംപിന്റെ സാക്ഷ്യപത്രം വീണ്ടും. ഭീകരര്‍ക്കെതിരെ കടുത്ത നിലപാടെടുത്തതുകൊണ്ടാണു ഹാസ്‌പെലിനോടു ഡമോക്രാറ്റ് പാര്‍ട്ടിക്കു വിരോധമെന്നു ട്രംപ് ട്വീറ്റ് ചെയ്തു. അപകടം നിറഞ്ഞ കാലത്ത് എല്ലാ യോഗ്യതകളും തികഞ്ഞ വനിത, സിഐഎ മേധാവിയാകണമെന്നും സൂചിപ്പിച്ചു.

സിഐഐയില്‍ 33 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന ജിന ഹാസ്‌പെല്‍(61) ഭീകരകുറ്റം ചുമത്തി തടവിലാക്കിയവരോടുളള മൂന്നാം മുറകള്‍ക്കു നേതൃത്വം നല്‍കിയിരുന്നതായാണ് ആരോപണം. 2002ല്‍ തായ്‌ലന്‍ഡില്‍ ഇതിനായി ‘കറുത്ത ഇടം’ എന്നൊരു രഹസ്യജയില്‍ നടത്തിയിരുന്നതും ഇവരായിരുന്നു. ഈ ജയില്‍ പൂട്ടിയതു മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്താണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.