സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിന്റെ ബജറ്റിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി ആവേശം കൊള്ളുമ്പോള്‍ പിന്നില്‍ ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി (വീഡിയോ). രാജ്യമെമ്പാടും ബജറ്റിനെക്കുറിച്ചും അതിന്റെ സൂക്ഷമമായ വിശകലന ചര്‍ച്ചകളും നടക്കുമ്പോള്‍ കേന്ദ്രമന്ത്രിക്ക് പിന്നില്‍ നിന്ന് ദേശീയമാധ്യമത്തെ നാക്ക് നീട്ടി കാണിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു.
ബജറ്റവതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന സിവില്‍ ഏവിയേഷന്‍ മന്ത്രി ജയന്ത് സിന്‍ഹക്ക് പിന്നിലായി ഒരു പെണ്‍കുട്ടി നില്‍ക്കുന്നുണ്ടായിരുന്നു. ആദ്യം അദ്ദേഹത്തിന് പിന്നിലായി നിന്ന് ക്യാമറയിലേക്ക് നോക്കി നില്‍ക്കുകയും പിന്നീട് പെണ്‍കുട്ടി ക്യാമറയിലേക്ക് നോക്കി ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
പിന്നീട് ഒന്നുമറിയാത്ത പോലെ നിന്ന കുട്ടി ടിവി ക്യാമറയിലേക്ക് നോക്കി നാക്ക് നീട്ടി കാണിക്കുകയാണ്. ഈ പെണ്‍കുട്ടി ആരാണെന്ന് അറിയില്ലെങ്കിലും ചൂടുപിടിച്ച ബജറ്റ് ചര്‍ച്ചകള്‍ക്ക് പിന്നിലെ പെണ്‍കുട്ടിയുടെ നാക്ക് നീട്ടല്‍ തമാശ ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണ് ഇന്ന് പിയൂഷ് ഗോയല്‍ അവതരിപ്പിച്ചത്. ആദായനികുതിയില്‍ ഇളവ് പ്രഖ്യാപിച്ചത് പോലുള്ള വന്‍ പദ്ധതികളാണ് കേന്ദ്രം അവതരിപ്പിച്ചത്.
https://www.youtube.com/watch?v=j-sN3ZK7FB4&feature=youtu.be
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല