1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2021

സ്വന്തം ലേഖകൻ: ഉത്തരഖണ്ഡിലെ ചമോലില്‍ ഞയറാഴ്ച മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ പ്രളയത്തില്‍ തുരങ്കത്തിലകപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുനുള്ള സമയം പിന്നിടുകയാണെന്ന് അദികൃതര്‍. മഞ്ഞുമല അടര്‍ന്നു വീണ് അളനന്ദ, ധൗലി നദികളിലുണ്ടായ വന്‍ പ്രളയത്തില്‍ 170 ഓളം പേരെ കാണാതായിട്ടുണ്ട്. 33 മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്.

ടണ്‍ കണക്കിന് പാറകള്‍ക്കു മറ്റു അവശിഷ്ടങ്ങള്‍ക്കും മുകളിലായി ചാരനിറത്തിലുള്ള ചെളി കെട്ടികിടക്കുകയാണ്. ഈ പ്രതിബന്ധങ്ങളെല്ലാം നീക്കം ചെയ്ത് മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ ദിവസങ്ങളെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കണ്ടെടുത്ത 33 മൃതദേഹങ്ങളില്‍ 25 പേരെ അറിയിച്ചിട്ടുണ്ട്. ദുരന്തത്തിലകപ്പെട്ടവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്.

നിര്‍മാണത്തിലിരിക്കെ വലിയ രാതിയില്‍ തകര്‍ന്ന ജലവൈദ്യുത നിലയത്തിനടുത്തുള്ള തുരങ്കത്തിലാണ് കക്ഷപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതില്‍ അകപ്പെട്ടവനര്‍ ജദീവനോടെ ഉണ്ടെന്ന വിശ്വാസത്തിലാണ് രക്ഷപ്രവര്‍ത്തനം പുരോഗമിക്കുന്നത്. എന്നാല്‍ സമയം കടന്നുപോകും തോറും കണ്ടെത്താനുള്ള സാധ്യത കുറഞ്ഞു വരികയാണ്. ടണ്‍ ചെളി, പാറക്കല്ലുകള്‍, മറ്റ് തടസ്സങ്ങള്‍ എന്നിവ രക്ഷപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.