ലോകം ആഗോള കുടിയേറ്റ പ്രശ്‌നത്തെ നേരിടുകയാണെന്ന് ബ്രിട്ടീഷ് ഫ്രഞ്ച് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി തെരേസ മെയ് ഫ്രഞ്ച് ആഭ്യന്തര സെക്രട്ടറി ബെര്‍ണാര്‍ഡ് കസെനെവ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഈ പരാമര്‍ശമുള്ളത്. അതിര്‍ത്തികളില്‍ വന്ന് കൂടുന്ന കുടിയേറ്റക്കാരുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി ആഫ്രിക്കയിലും യൂറോപ്പിലുമുള്ള രാജ്യങ്ങളുടെ സഹകരണം ഇരുവരും ആവശ്യപ്പെട്ടു.
ബ്രിട്ടനെ കുടിയേറ്റക്കാരുടെ ഇഷ്ടനഗരമാക്കി മാറ്റുന്നത് അവിടുത്തെ ആനുകൂല്യങ്ങളാണ്. കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്നത് കുറയ്ക്കുന്നതിനായി അഭയം നിഷേധിക്കപ്പെടുന്നവര്‍ക്ക് നല്‍കിവന്നിരുന്ന പ്രതിവാര അലവന്‍സ് വെട്ടിക്കുറയ്ക്കുന്നതായി ഹോം ഓഫീസ് അറിയിച്ചു. കലെയ്‌സിലെ കുടിയേറ്റ പ്രശ്‌നം രൂക്ഷമായതിന് പിന്നാലെ ബ്രിട്ടണില്‍ അനധികൃതമായി കയറിപറ്റുന്നതിന് പിടിയിലാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
സാമ്പത്തിക സഹായവും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും പ്രതീക്ഷിച്ചാണ് ആളുകള്‍ ബ്രിട്ടന്റെ അതിര്‍ത്തികള്‍ ചാടികടന്ന് എത്തുന്നതെന്ന് ഇരവരും സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലെ പൊലീസുകാര്‍ ഈ സമ്മറില്‍ ഉടനീളം കലെയ്‌സില്‍ നിരീക്ഷണം നടത്താനും യുകെയുടെ ചെലവില്‍ 200 സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളെ പ്രദേശത്ത് വിന്യസിക്കാനും ഇരുവരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. കഴിഞ്ഞ ദിവസം പ്രദേശത്ത് അധിക വേലി നിര്‍മ്മിക്കാനും സ്‌നിഫര്‍ ഡോഗ്‌സിനെ വിന്യസിക്കാനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പണം അനുവദിക്കുകയും അത് നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല