1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2023

സ്വന്തം ലേഖകൻ: ക​ണ്ണൂ​രി​ലേ​ക്ക് കു​വൈ​ത്തി​ൽ നി​ന്ന് ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സം സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന ഗോ ​ഫ​സ്റ്റ് നി​ല​ച്ചി​ട്ട് ഒ​രു മാ​സം പി​ന്നി​ട്ടു. ഈ ​വി​മാ​ന​ത്തി​നാ​യി ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്ന​വ​ർ മ​റ്റു വി​മാ​ന​ങ്ങ​ളി​ൽ ടി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. ബം​ഗ​ളൂ​രു, കോ​ഴി​ക്കോ​ട്, കൊ​ച്ചി ടി​ക്ക​റ്റ് സം​ഘ​ടി​പ്പി​ച്ചാ​ണ് ഇ​വ​ർ നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ലേ​ക്ക് കു​വൈ​ത്തി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്റെ ആ​ഴ്ച​യി​ൽ ഒ​രു സ​ർ​വി​സ് മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഗോ​ഫ​സ്റ്റ് റ​ദ്ദാ​ക്കി​യ​തോ​ടെ എ​യ​ർ ഇ​ന്ത്യ ടി​ക്ക​റ്റ് ഡി​മാ​ന്റ് കൂ​ടി. സീ​സ​ൺ ആ​യ​തോ​ടെ ടി​ക്ക​റ്റ് നി​ര​ക്കും ഇ​ര​ട്ടി​യാ​യി.

വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ക്കു​ക​യും ആ​ഘോ​ഷ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് നാ​ട്ടി​ൽ പോ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ടി​ക്ക​റ്റ് നി​ര​ക്കും കു​ത്ത​നെ കൂ​ട്ടി. കു​വൈ​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് 36000 ആ​ണ് നി​ര​ക്ക്. കു​വൈ​ത്ത് -കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് 32,000ൽ ​എ​ത്തി. കൊ​ച്ചി​യി​ലേ​ക്കു​ള്ള കു​വൈ​ത്ത് എ​യ​ർ​വേ​സ് 57,433 ജ​സീ​റ-46,964 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ൽ നി​ര​ക്ക്.

കു​വൈ​ത്ത് – തി​രു​വ​ന​ന്ത​പു​രം കു​വൈ​ത്ത് എ​യ​ർ​വേ​സ് ടി​ക്ക​റ്റ് നി​ര​ക്ക് 52000 വ​രെ​യാ​യി ഉ​യ​ർ​ന്നു. ഈ ​മാ​സം അ​വ​സാ​നം വ​രെ എ​ല്ലാ വി​മാ​ന​ങ്ങ​ളി​ലും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്. അ​തേ​സ​മ​യം, ജൂ​ലൈ ര​ണ്ടാം​വാ​രം മു​ത​ൽ നാ​ട്ടി​ലേ​ക്കു​ള്ള നി​ര​ക്ക് കു​റ​യും. ജൂ​ലൈ ആ​ദ്യ​വാ​രം 100 ദി​നാ​റി​ന് താ​ഴേ​യും ര​ണ്ടാം​വാ​രം 75 ദി​നാ​റി​ന് താ​ഴേ​യും, 30,31 തീ​യ​തി​ക​ളി​ൽ 54 ദി​നാ​റി​നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ കോ​ഴി​ക്കോ​ട്ടേ​ക്ക് ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്. അ​തേ​സ​മ​യം, ഈ ​ദി​വ​സ​ങ്ങ​ളി​ൽ നാ​ട്ടി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള നി​ര​ക്ക് കൂ​ടു​ത​ലാ​ണ്.

സീ​റ്റു​ക​ളു​ണ്ടെ​ങ്കി​ലും സീ​സ​ണി​ൽ നി​ര​ക്ക് കു​റ​ക്കാ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ത​യാ​റാ​കി​ല്ല. കി​ട്ടു​ന്ന അ​വ​സ​ര​ത്തി​ൽ പ്ര​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യെ​ന്ന​താ​ണ് ക​മ്പ​നി​ക​ളു​ടെ രീ​തി. ഞാ​യ​റാ​ഴ്ച കു​വൈ​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ നി​ര​വ​ധി സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് യാ​ത്ര​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​ള​വു വ​രു​ത്തി​യാ​ൽ മ​റ്റു​യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും സീ​റ്റ് ഫു​ൾ ആ​കു​മാ​യി​രു​ന്നു എ​ന്നും സ്ഥി​രം യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​രം ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് വി​മാ​ന ക​മ്പ​നി​ക​ൾ ത​യാ​റാ​കാ​റി​ല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.