1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2024

സ്വന്തം ലേഖകൻ: 81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പണ്‍ഹെയ്മർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഓപ്പണ്‍ഹെയ്മറിനാണ്. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ. ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം ഓപ്പണ്‍ഹെയ്മറിലൂടെ ​ലഡ്‌വിഗ് ഗൊരാൻസൺ നേടി.

മ്യൂസിക്കൽ-കോമഡി വിഭാഗത്തിൽ യോർ​ഗോസ് ലാൻതിമോസ് സംവിധാനം ചെയ്ത ‘പുവർ തിങ്സ്’ ആണ് മികച്ച ചിത്രം. ഓപ്പൺഹെയ്മറിൽ മികച്ച പ്രകടനം നടത്തിയ റോബർട്ട് ഡൗണി ജൂനിയർ ആണ് മികച്ച സഹനടൻ. ‘കില്ലേർസ് ഓഫ് ദി മൂൺ’ എന്ന ചിത്രത്തിലൂടെ ലിലി ​ഗ്ലാഡ്സറ്റൺ മികച്ച നടിയായി.

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്കാരം ‘അനാറ്റമി ഓഫ് ഫാൾ’ സ്വന്തമാക്കി. ‘ദി ബോയ് ആൻഡ് ദി ഹെറൺ’ ആണ് മികച്ച അനിമേഷൻ ചിത്രം. മ്യൂസിക്കൽ-കോമഡി വിഭാഗത്തിൽ ബാർബിയായി വേഷമിട്ട മാർഗറ്റ് റോബിയെ പിന്തള്ളി ‘പുവർ തിങ്സി’ലൂടെ എമ്മ സ്റ്റോൺ മികച്ച നടിയായി.

ഈ വർഷം മുതൽ ഏർപ്പെടുത്തിയ ബോക്സ് ഓഫീസ് ആൻഡ് സിനിമാറ്റിക് അച്ചീവ്മെന്റ് പുരസ്കാരം ​ഗ്രേറ്റ ​ഗെ‍ർവി​ഗ് സംവിധാനം ചെയ്ത ബാർബി നേടി. ബാർബിയിലെ ബില്ലി ഐലിഷ് ആലപിച്ച ‘വാട്ട് വാസ് ഐ മേഡ് ഫോർ’ എന്ന ഗാനമാണ് മികച്ച ഒറിജനൽ സോങ്.

ടെലിവിഷൻ വിഭാഗം പുരസ്കാരങ്ങളിൽ ‘ദി ബെയർ’, ‘സക്‌സഷന്‍’, ‘ബീഫ്’ എന്നിവ നേട്ടം കൊയ്തു. മ്യൂസിക്കൽ – കോമഡി വിഭാ​ഗത്തിൽ ദി ബെയർ മികച്ച ടിവി സീരിസ് എന്ന നേട്ടം സ്വന്തമാക്കി. ഡ്രാമ വിഭാ​ഗത്തിലെ മികച്ച ടിവി സീരിസ് സക്‌സഷനാണ്.

ടെലിവിഷൻ വിഭാഗം പുരസ്കാരങ്ങൾ

മികച്ച ടിവി സീരിസ് (മ്യൂസിക്കൽ–കോമഡി) – ദി ബെയർ

മികച്ച ടിവി സീരിസ് (ഡ്രാമ) – സക്‌സഷന്‍

മികച്ച ലിമിറ്റഡ് സീരിസ് – ബീഫ്

മികച്ച നടൻ (ഡ്രാമ) – കീരാൻ കൾകിൻ, സക്‌സഷന്‍

മികച്ച നടി (ഡ്രാമ) – സാറ സ്നൂക്, സക്‌സഷന്‍

മികച്ച സഹനടൻ (ഡ്രാമ) – മാത്യു മക്ഫാജ്യന്‍, സക്‌സഷന്‍

മികച്ച സഹനടി (ഡ്രാമ) – എലിസബത്ത് ഡെബിക്കി, ദി ക്രൗൺ

മികച്ച നടൻ (മ്യൂസിക്കൽ–കോമഡി) – ജെറെമി അല്ലെൻ, ദി ബെയർ

മികച്ച നടി (മ്യൂസിക്കൽ–കോമഡി) – അയൊ എഡിബിരി, ദി ബെയർ

മികച്ച നടൻ (ലിമിറ്റഡ് സീരിസ്) – സ്റ്റീവന്‍ യോൻ, ബീഫ്

മികച്ച നടി (ലിമിറ്റഡ് സീരിസ്) – അലി വോങ്, ബീഫ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.