1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2023

സ്വന്തം ലേഖകൻ: എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍.ആറിന് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് പുരസ്‌കാരം. ബുധനാഴ്ച ലൊസാഞ്ചലസിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്.

എം.എം കീരവാണിയാണ് ‘നാട്ടു നാട്ടു’ ഗാനത്തിനു സംഗീതം നല്‍കിയത്. കാലഭൈരവ, രാഹുല്‍ സിപ്‌ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നു ഗാനം ആലപിച്ചു. ഇംഗ്ലിഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് ആര്‍ആര്‍ആര്‍ നോമിനേഷന്‍ നേടിയിരുന്നത്.

ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്. ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവര്‍ മറ്റു മുഖ്യ വേഷങ്ങളിലെത്തി.

സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത് ദ് ഫേബിൾമാൻസ് ആണ് ഡ്രാമ വിഭാഗത്തിൽ മികച്ച സിനിമയായി തിരഞ്ഞെടുത്തത്. ഫേബിൾമാൻസിലൂടെ സ്പീൽബർഗ് മികച്ച സംവിധായകനുമായി. ആർആർആർ മത്സരിച്ച മറ്റൊരു വിഭാഗമായ മികച്ച വിദേശ ഭാഷ ചിത്രത്തിൽ അർജന്റീന, 1985 തിരഞ്ഞെടുത്തു.

മറ്റ് പുരസ്കാരങ്ങൾ താഴെ:

മികച്ച ചിത്രം(മ്യൂസിക്കൽ–കോമഡി)

ദ് ബാന്‍ഷീസ് ഓഫ് ഇനിഷെറിൻ

മികച്ച സംവിധായകൻ മോഷൻ പിക്ച്ചർ

സ്റ്റീവൻ സ്പീൽബർഗ്. ചിത്രം: ഫേബിൾമാൻസ്

മികച്ച തിരക്കഥ മോഷൻ പിക്ച്ചർ

ദ് ബാന്‍ഷീസ് ഓഫ് ഇനിഷെറിൻ (മാർട്ടിൻ മക്ഡൊണാഗ്)

മികച്ച നടൻ മോഷൻ പിക്ച്ചർ–ഡ്രാമ

ഓസ്റ്റിൻ ബട്‌ലർ (എൽവിസ്)

മികച്ച നടി മോഷൻ പിക്ച്ചർ–ഡ്രാമ

കേറ്റ് ബ്ലാങ്കെറ്റ് (ടാർ)

മികച്ച നടി മ്യൂസിക്കൽ–കോമഡി

മിഷെല്ലെ യോ (എവ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്)

മികച്ച നടൻ മോഷൻ പിക്ച്ചർ–കോമഡി

കോളിൻ ഫാരെൽ (ദ് ബാന്‍ഷീസ് ഓഫ് ഇനിഷെറിൻ)

മികച്ച ടെലിവിഷൻ സീരിസ് മ്യൂസിക്കൽ–കോമഡി

അബോട്ട് എലെമെന്ററി (എബിസി)

മികച്ച നടൻ, ടെലിവിഷൻ സീരിസ്–ഡ്രാമ

കെവിൻ കോസ്റ്റ്നെർ (യെല്ലോ സ്റ്റോൺ)

മികച്ച നടി, ടെലിവിഷൻ സീരിസ്–ഡ്രാമ

സെൻഡായ (യൂഫോറിയ)

മികച്ച നടൻ, ടെലിവിഷൻ സീരിസ്–മ്യൂസിക്കൽ–കോമഡി

ജെറെമി അല്ലെൻ വൈറ്റ് (ദ് ബിയർ)

ബെസ്റ്റ് ലിമിറ്റഡ സീരിസ്

ദ് വൈറ്റ് ലോട്ടസ് (എച്ച്ബിഓ)

ബെസ്റ്റ് ഒറിജിനൽ സ്കോർ, മോഷൻ പിക്ച്ചർ

ബാബിലോൺ (ജസ്റ്റിൻ ഹർവിറ്റ്സ്)

ബെസ്റ്റ് ഒറിജിനൽ സോങ്, മോഷൻ പിക്ച്ചർ

നാടു നാടു (ആർആർആർ)

ബെസ്റ്റ് മോഷൻ പിക്ച്ചർ അനിമേറ്റഡ്

ഗിയെർമോ ഡെൽ ടോറോസ് പിനോകിയോ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.